കടൽത്തീര ശുചീകരണവുമായി ആസ്റ്റർ ഹെൽത്ത്കെയർ
text_fieldsആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സംഘം കടൽത്തീര ശുചീകരണത്തിൽ പങ്കുചേർന്നപ്പോൾ
ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡീപ് ഖത്തറുമായി ചേർന്ന് കടൽത്തീരങ്ങൾ ശുചീകരിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ.പ്രമുഖ പരിസ്ഥിതി സംഘമായ ഡീപ് ഖത്തറുമായി ചേർന്ന് സുബാറ കോട്ടയോട് ചേർന്നുള്ള തീരപ്രദേശത്തു നിന്നും 90 കിലോയോളം വരുന്ന മാലിന്യങ്ങൾ സമാഹരിച്ചു. പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ‘ആസ്റ്റർ ഗ്രീൻ ചോയ്സ്’ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്.
വ്യക്തികളുടെയും കോർപറേറ്റ് സംവിധാനങ്ങളുടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ലക്ഷ്യമാണ്. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സന്നദ്ധ സേവനത്തിൽ പങ്കുചേർന്നു. പരിസ്ഥിതി അവബോധം വളർത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ സമൂഹത്തിലെ എല്ലാ മേഖലകളുടെയും പങ്കാളിത്തം പ്രധാനമാണെന്ന് ഡീപ് ഖത്തർ ഡയറക്ടർ ജോസ് സൗസെഡോ പറഞ്ഞു.
ഈ സേവനത്തിൽ പങ്കുചേർന്ന ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന് അദ്ദേഹം നന്ദി അറിയിച്ചു. ഡീപ് ഖത്തറുമായി ചേർന്ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കുചേരാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് ആസ്റ്റർ ഹെൽത്ത്കെയർ സി.ഒ.ഒ കപിൽ ചിബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

