Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​ളി​ചി​രി​യി​ൽ...

ക​ളി​ചി​രി​യി​ൽ ഒ​ത്തു​കൂ​ടി മാ​വൂ​ർ നി​വാ​സി​ക​ൾ

text_fields
bookmark_border
ക​ളി​ചി​രി​യി​ൽ ഒ​ത്തു​കൂ​ടി മാ​വൂ​ർ നി​വാ​സി​ക​ൾ
cancel
camera_alt

ഖ​ത്ത​റി​ലെ മാ​വൂ​ർ പ​ഞ്ചാ​യ​ത്ത്‌ നി​വാ​സി​ക​ൾ ഷ​ഹാ​നി​യ​യി​ൽ ഒ​ത്തു​കൂ​ടി​യ​പ്പോ​ൾ

ദോ​ഹ: പ്ര​വാ​സ​ജീ​വി​ത​ത്തി​ര​ക്കും സ​മ്മ​ർ​ദ​വും മ​റ​ന്ന് ഖ​ത്ത​റി​ലെ മാ​വൂ​ർ പ​ഞ്ചാ​യ​ത്ത്‌ നി​വാ​സി​ക​ൾ ഒ​ത്തു​കൂ​ടി. ക​ളി​യും ചി​രി​യും പാ​ട്ടും പാ​ച​ക​വു​മാ​യി വെ​ള്ളി​യാ​ഴ്ച നൂ​റോ​ളം പേ​രാ​ണ് ഷ​ഹാ​നി​യ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ഒ​ത്തു​കൂ​ടി​യ​ത്. ഒ​ഴി​വു​ദി​വ​സം ഉ​ച്ച​ക്കു​ശേ​ഷം ആ​രം​ഭി​ച്ച ‘മി​യാ​ക് നാ​ട്ടൊ​രു​മ’​ഒ​ത്തു​കൂ​ട​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ നീ​ണ്ടു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​രം ന​ട​ന്നു.

ആ​റു​മാ​സം മു​മ്പാ​ണ് ഖ​ത്ത​റി​ലെ മാ​വൂ​ർ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ മി​യാ​ക് രൂ​പ​വ​ത്ക​രി​ച്ച​ത്. മാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​ഘ​ട​ന​യു​ടെ മു​ഖ്യ ല​ക്ഷ്യം. നാ​ട്ടൊ​രു​മ സം​ഗ​മ​ത്തി​ൽ മി​യാ​ക് പ്ര​സി​ഡ​ന്റ് ഷ​മീം മാ​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ഫി ചെ​റൂ​പ്പ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​സീ​ൽ പാ​റ​മ്മ​ൽ, മ​ഹേ​ഷ്‌ മാ​വൂ​ർ, ഇ​ല്യാ​സ് പാ​റ​മ്മ​ൽ, അ​ഹ്മ​ദ് കു​ട്ടി, ശി​ഹാ​ബ് മാ​വൂ​ർ, അ​ജ്മ​ൽ മാ​വൂ​ർ, ശ​ക്കീ​ർ മാ​വൂ​ർ എ​ന്നി​വ​ർ ക​ലാ​കാ​യി​ക മ​ത്സ​രം നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssociationMavour expatriates
News Summary - Association of Mavour expatriates
Next Story