Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫ​ല​സ്​​തീ​നു​ള്ള...

ഫ​ല​സ്​​തീ​നു​ള്ള സ​ഹാ​യം തു​ട​രും –അ​മീ​ർ

text_fields
bookmark_border
ഫ​ല​സ്​​തീ​നു​ള്ള സ​ഹാ​യം തു​ട​രും –അ​മീ​ർ
cancel
camera_alt

ഹ​മാ​സ്​ രാ​ഷ്​​ട്രീ​യ​കാ​ര്യ​മേ​ധാ​വി ഡോ. ​ഇ​സ്​​മാ​ഇൗ​ൽ ഹ​നി​യ്യ ദോ​ഹ​യി​ൽ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ 

ദോ​ഹ: ഫ​ല​സ്​​തീ​നി​ലെ ചെ​റു​ത്തു​നി​ൽ​പ്പ്​ പ്ര​സ്​​ഥാ​ന​മാ​യ ഹ​മാ​സി​െൻറ രാ​ഷ്​​ട്രീ​യ​കാ​ര്യ മേ​ധാ​വി ഡോ. ​ഇ​സ്​​മാ​ഇൗ​ൽ ഹ​നി​യ്യ ദോ​ഹ​യി​ൽ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യു​മാ​യി ഞാ​യ​റാ​ഴ്​​ച ച​ർ​ച്ച ന​ട​ത്തി. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ലും ഹ​മാ​സും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ നി​ല​വി​ൽ​വ​ന്ന​ത്. വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ൽ ഖ​ത്ത​റി​െൻറ വി​വി​ധ ന​ട​പ​ടി​ക​ൾ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.

ഫ​ല​സ്​​തീ​നി​ന്​ എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​ന്ന​തി​ന്​ ഖ​ത്ത​റി​ന്​ ഇ​സ്​​മാ​ഇൗ​ൽ ഹ​നി​യ്യ ന​ന്ദി അ​റി​യി​ച്ചു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ നി​ർ​ത്തു​ന്ന​തി​ൽ ഖ​ത്ത​ർ മി​ക​ച്ച പ​ങ്കാ​ണ്​ വ​ഹി​ച്ച​ത്. അ​തി​ലൂ​ടെ ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ്​ ഇ​പ്പോ​ൾ ഗ​സ്സ​യി​ൽ ഉ​ള്ള​ത്.

ഫ​ല​സ്​​തീ​ന്​ തു​ട​ർ​ന്നും ഖ​ത്ത​റി​െൻറ പി​ന്തു​ണ അ​മീ​ർ വാ​ഗ്​​ദാ​നം ചെ​യ്​​തു. ദേ​ശീ​യ​താ​ൽ​പ​ര്യ​ങ്ങ​ൾ നേ​ടു​ന്ന​തി​ൽ ഫ​ല​സ്​​തീ​നി​ലെ എ​ല്ലാ ക​ക്ഷി​ക​ളും ഒ​രു​മി​ച്ചു​നി​ൽ​ക്കേ​ണ്ട​തി​െൻറ പ്രാ​ധാ​ന്യം അ​മീ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. 1967ലെ ​അ​തി​ർ​ത്തി പ്ര​കാ​രം കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്​​ഥാ​ന​മാ​ക്കി​യു​ള്ള സ്വ​ത​ന്ത്ര പ​ര​മാ​ധി​കാ​ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്ര​മാ​ണ്​ പ്ര​ശ്​​ന​ത്തി​നു​ള്ള ശാ​ശ്വ​ത​പ​രി​ഹാ​ര​മെ​ന്ന ഖ​ത്ത​ർ നി​ല​പാ​ട്​ അ​മീ​ർ ആ​വ​ർ​ത്തി​ച്ചു. മേ​ഖ​ല​യു​ടെ​യും ലോ​ക​ത്തി‍െൻറ​യും സ്​​ഥി​ര​ത​ക്കും സ​മാ​ധാ​ന​ത്തി​നു​മു​ള്ള മാ​ർ​ഗ​വും അ​താ​ണ്. ഫ​ല​സ്​​തീ​നി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ളും വി​ശ​ക​ല​നം ചെ​യ്​​തു. ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്​​ച ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യി അ​മീ​ർ ടെ​ലി​ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഫ​ല​സ്​​തീ​നി​നു​ള്ള ഖ​ത്ത​റി​െൻറ വി​വി​ധ സ​ഹാ​യ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. 'ന​മ്മ​ൾ എ​ല്ലാ​വ​രും ഫ​ല​സ്​​തീ​നി​ക​ൾ' എ​ന്ന​പേ​രി​ൽ ഫ​ല​സ്​​തീ​നി​നാ​യി 60 മി​ല്യ​ൻ റി​യാ​ൽ സ​മാ​ഹ​രി​ക്കാ​ൻ ഖ​ത്ത​ർ റെ​ഡ്​​ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി കാ​മ്പ​യി​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഗ​സ്സ, ഖു​ദ്​​സ്, വെ​സ്​​റ്റ്​​ബാ​ങ്കി​ലെ നി​ര​വ​ധി പ​ട്ട​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ത​ക​ർ​ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന അ​ടി​യ​ന്ത​ര സ​ഹാ​യ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യാ​ണി​ത്. 5,93,000 ഫ​ല​സ്​​തീ​നി​ക​ൾ ഇ​തി​െൻറ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​കും. www.qrcs.qa/pal എ​ന്ന ഖ​ത്ത​ർ റെ​ഡ്​​ക്ര​സ​ൻ​റി​െൻറ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ച്ചാ​ണ്​ കാ​മ്പ​യി​നി​ലേ​ക്ക്​ സം​ഭാ​വ​ന ന​ൽ​കേ​ണ്ട​ത്.

ഇ​ത്ത​വ​ണ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​ങ്ങി​യ ഉ​ട​ൻ ഒ​രു മി​ല്യ​ൻ ഡോ​ള​ർ ഖ​ത്ത​ർ ഫ​ല​സ്​​തീ​നി​നാ​യി ന​ൽ​കി​യി​രു​ന്നു. ഖ​ത്ത​ര്‍ ചാ​രി​റ്റി​യും സ​ഹാ​യ​പ​ദ്ധ​തി ന​ട​ത്തു​ന്നു​ണ്ട്. ചാ​രി​റ്റി​യു​ടെ വെ​ബ്സൈ​റ്റ്, ആ​പ്, ഖ​ത്ത​റി​ലെ വി​വി​ധ ഓ​ഫി​സു​ക​ള്‍ തു​ട​ങ്ങി​യ​വ വ​ഴി സം​ഭാ​വ​ന​ക​ള്‍ ന​ല്‍കാം. 44667711 എ​ന്ന ന​മ്പ​റി​ല്‍ നേ​രി​ട്ട് വി​ളി​ച്ചും സം​ഭാ​വ​ന ഏ​ല്‍പി​ക്കാം.

പ​ത്തു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഖ​ത്ത​ർ റെ​ഡ്​​ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി ഫ​ല​സ്​​തീ​ൻ റെ​ഡ്​​ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ജീ​വ​കാ​രു​ണ്യ ചി​കി​ത്സ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്.ഗ​സ്സ​യി​ലെ ഖ​ത്ത​ർ റെ​ഡ്ക്ര​സ​ൻ​റ് സൊ​സൈ​റ്റി ആ​സ്​​ഥാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്​ നേ​രെ​യും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestineqatar emir
News Summary - Assistance to Palestine will continue - Emir
Next Story