Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബൗദ്ധിക സ്വത്തവകാശ...

ബൗദ്ധിക സ്വത്തവകാശ സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ മന്ത്രാലയത്തിന്‍്റെ  വെബ്സൈറ്റിലൂടെ

text_fields
bookmark_border

ദോഹ: ബൗദ്ധിക സ്വത്തിന്‍െറ അവകാശ സംരക്ഷത്തിനായുള്ള സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ മന്ത്രാലയത്തിന്‍്റെ വെബ്സൈറ്റിലൂടെ ലഭിക്കും. രാജ്യത്തെ വളര്‍ന്നു കൊണ്ടിരിക്കുന്ന ബിസിനസ് മേഖലകള്‍ക്കും മറ്റും സഹായമാകുന്നതിനുവേണ്ടിയാണ് പുതിയ സേവനം ആരംഭിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വളരെ വേഗത്തില്‍ ലഭ്യമാക്കുകയെന്ന മന്ത്രാലയത്തിന്‍്റെ തീരുമാനവും പുതിയ സേവനത്തിന് തുടക്കം കുറിക്കാന്‍ കാരണമായിട്ടുണ്ട്.  പുതിയ സേവനം വന്നതോടെ ഇനി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും അവയില്‍ പരിശോധന നടത്തുന്നതും ഇലക്ട്രോണിക് രീതിയിലാകും. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. പുതിയ സേവനത്തോടെ ഇനി സര്‍ട്ടിഫിക്കറ്റിനായി മന്ത്രാലയത്തില്‍ പോകേണ്ടി വരുന്നില്ല. അപേക്ഷാര്‍ത്ഥിക്ക് ഇതുമൂലമുണ്ടാകുന്ന സമയ നഷ്ടവും പുതിയ സേവനം വഴി ഇല്ലാതാകും.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Assets
Next Story