Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിയമസഭ തെരഞ്ഞെടുപ്പ്​:...

നിയമസഭ തെരഞ്ഞെടുപ്പ്​: വിദേശ മലയാളികൾക്ക്​ ആവേശം മാത്രം; പ്രവാസി വോട്ടർമാർ 93,415

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്​: വിദേശ മലയാളികൾക്ക്​ ആവേശം മാത്രം; പ്രവാസി വോട്ടർമാർ 93,415
cancel

ദോ​ഹ: നിയമസഭ തെരഞ്ഞെടുപ്പ്​ വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പ്ര​വാ​സി​ വോട്ടർമാരുടെ എ​ണ്ണം 93,415 മാ​ത്രം. തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​വേ​ശ​ത്തി​ൽ പ്ര​വാ​സി​ക​ൾ നാ​ട്ടി​ലു​ള്ള​വ​രേ​ക്കാ​ൾ മു​ന്നി​ലാ​ണെ​ങ്കി​ലും മ​ഹാ​ഭൂ​രി​പ​ക്ഷ​വും വോ​ട്ട​ർ പ​ട്ടി​ക​ക്ക്​ പു​റ​ത്താ​ണ്. 24 ല​ക്ഷം മ​ല​യാ​ളി​ക​ൾ​ വി​വി​ധ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലാ​യു​ണ്ട്​. പു​രു​ഷ​ന്മാ​ർ: 87,318. സ്ത്രീ​ക​ൾ: 6,086. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​ർ: 11 എ​ന്നി​ങ്ങ​നെ​യാ​ണ്​ പ്ര​വാ​സി മ​ല​യാ​ളി വോ​ട്ട​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ. ക​ഴി​ഞ്ഞ ജ​നു​വ​രി 20ന് ​ഇ​റ​ക്കി​യ പ​ട്ടി​ക​യി​ൽ 90,709 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.

അ​തി​ന്​ ശേ​ഷം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് വോ​ട്ട​ർ​മാ​രാ​യ​ത്​ 2,076 പേ​രാ​ണ്. പ്ര​വാ​സി വോ​ട്ട​ർ​മാ​ർ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല കോ​ഴി​ക്കോ​ടാ​ണ്. ക​ഴി​ഞ്ഞ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ പ്ര​വാ​സി വോ​ട്ട​ർ​മാ​ർ 66,584 ആ​യി​രു​ന്നു. 26,831 പേ​രാ​ണ്​ അ​തി​ന്​ ശേ​ഷം പേ​ര്​ ചേ​ർ​ത്ത​ത്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര്​ ഉ​ണ്ടോ എ​ന്ന​റി​യാ​ൻ www.ceo.kerala.gov.in/electoralrolls.html എ​ന്ന ലി​ങ്ക്​​ സ​ന്ദ​ർ​ശി​ക്ക​ണം. ഒാ​രോ ബൂ​ത്തി​ലെ​യും വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ അ​വ​സാ​നം പ്ര​ത്യേ​ക​മാ​യാ​ണ്​ പ്ര​വാ​സി വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ളു​ണ്ടാ​വു​ക.

പ്ര​വാ​സി​വോ​ട്ട​റാ​യി പ​ട്ടി​ക​യി​ലി​ല്ലാ​ത്ത പ്ര​വാ​സി​ക​ളും സാ​ധാ​ര​ണ വോ​ട്ട​റാ​യി പ​ട്ടി​ക​യി​ലു​ണ്ടാ​വാ​നി​ട​യു​ണ്ട്. എ​ന്നാ​ൽ ​ ച​ട്ട​പ്ര​കാ​രം അ​വ​ർ പ്ര​വാ​സി വോ​ട്ട​റാ​യി ത​ന്നെ ​പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്ക​ണം. കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​വാ​സി വോ​ട്ട്​ ന​ട​പ്പാ​ക്കി​യാ​ൽ പ്ര​വാ​സി എ​ന്ന നി​ല​യി​ൽ പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​ർ​ക്കാ​യി​രി​ക്കും വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​വു​ക​യെ​ന്നും പ്ര​വാ​സി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala election
Next Story