Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആസ്പയർ സോൺ "റൺ ദി ഡോം"...

ആസ്പയർ സോൺ "റൺ ദി ഡോം" റേസ് രജിസ്ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
ആസ്പയർ സോൺ റൺ ദി ഡോം റേസ് രജിസ്ട്രേഷൻ ആരംഭിച്ചു
cancel

ദോഹ: കായിക മത്സരങ്ങിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കി ആസ്പയർ സോൺ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന "റൺ ദി ഡോം" റേസ് പ്രഥമ പതിപ്പ് ഒരുങ്ങുന്നു. ആഗസ്റ്റ് 28, 29 തീയതികളിലായി ആസ്പയർ സോണിലെ വലിയ ഇൻഡോർ മൾട്ടി പർപ്പസ് സ്പോർട്സ് സ്റ്റേഡിയമായ ആസ്പയർ ഡോമിനുള്ളിലാണ് ഓട്ടമത്സരം നടക്കുക.

കായികവിനോദങ്ങളെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും, ആരോഗ്യകരവും സജീവവുമായ ഒരു സമൂഹത്തെ വാർത്തെടുക്കാനുമുള്ള ഫൗണ്ടേഷന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

വേനൽച്ചൂട് ഭയക്കാതെ മത്സരാർത്ഥികൾക്ക് പങ്കെടുക്കാൻ 4.8 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാക്കിൽ, അന്തരീക്ഷ താപനില കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്. പ്രായഭേദമന്യേ എല്ലാവർക്കും റേസിൽ പങ്കെടുക്കാം. ഓപ്പൺ വിഭാഗത്തിന് പുറമേ, പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കും.

"ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുക എന്നതാണ് ആസ്പയർ സോൺ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യമെന്ന് ഈവന്റ്സ് ആൻഡ് വെന്യൂസ് ഡയറക്ടർ അഹമ്മദ് മുഹമ്മദ് അൽ ഹസ്സൻ പറഞ്ഞു.

ഇത്തരമൊരു വേദി ഖത്തറിലെ ജനങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഒരുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രഥമ ആസ്പയർ "റൺ ദി ഡോം" റേസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്ക് aspirezone.qa/runethedome2026 എന്ന പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsaspire zone
News Summary - ആസ്പയർ സോൺ "റൺ ദി ഡോം" റേസ് രജിസ്ട്രേഷൻ ആരംഭിച്ചു
Next Story