Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആരോഗ്യത്തിലേക്ക്​...

ആരോഗ്യത്തിലേക്ക്​ വിളിച്ച്​ ആ​സ്പ​യ​ര്‍ സോ​ണ്‍

text_fields
bookmark_border
ആരോഗ്യത്തിലേക്ക്​ വിളിച്ച്​ ആ​സ്പ​യ​ര്‍ സോ​ണ്‍
cancel
camera_alt??????? ??????? ????? ??????????? ??????? -??? ??????

ദോ​ഹ: റമദാനിൽ ആരോഗ്യത്തിലേക്ക്​ വിളിച്ച്​ ആ​സ്പ​യ​ര്‍ സോ​ണ്‍ ഫൗ​ണ്ടേ​ഷൻ. റ​മ​ദാ​ന്‍ കാ​യി​ക​മേ​ള​ക്കുള്ള കൗ​ണ്ട്ഡൗ​ണ്‍ തു​ട​ങ്ങി. ഏ​ഴു​വ​ര്‍ഷ​ത്തി​നി​ടെ വ​ലി​യ​തോ​തി​ല്‍ ജ​ന​പ്രീ​തി കൈ​വ​രി​ക്കാ​ന്‍ റ​ദ​മാ​ന്‍ കാ​യി​ക​മേ​ള​ക്ക്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍ക്കാ​യും വൈ​വി​ധ്യ​മാ​ര്‍ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് ആസ്​​െപയറിൽ നടത്തുന്നത്. റ​മ​ദാ​നി​ല്‍ മേ​യ് എ​ട്ടു മു​ത​ല്‍ 17 വ​രെ​യാ​ണ് കാ​യി​ക മേ​ള. പു​രു​ഷ​ന്‍മാ​രും വ​നി​ത​ക​ളും ഉ​ള്‍പ്പ​ടെ 800ല​ധി​കം പേ​ര്‍ ഇ​തി​നോ​ട​കം ര​ജി​സ്​റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

പ​ന്ത്ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ആ​സ്പ​യ​ര്‍ ഡോം, ​ലേ​ഡീ​സ് സ്പോ​ര്‍ട്സ് ഹാ​ള്‍, ആ​സ്പ​യ​ര്‍ സോ​ണി​ലെ മ​റ്റ് ഔ​ട്ട്ഡോ​ര്‍, ഇ​ന്‍ഡോ​ര്‍ സൗ​ക​ര്യ​ങ്ങ​ളി​ലു​മാ​ണ് കാ​യി​ക പ​രി​പാ​ടി​ക​ള്‍ നടക്കുക. ഗ്രൂ​പ്പ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ടൂ​ര്‍ണ​മെ​ൻറു​ക​ള്‍ മേ​യ് എ​ട്ടി​ന് തു​ട​ങ്ങും. പു​രു​ഷ വി​ഭാ​ഗ​ത്തി​ലെ ഫു​ട്ബോ​ള്‍, വോ​ളി​ബോ​ള്‍, വ​നി​താ വി​ഭാ​ഗം ഹാ​ന്‍ഡ്ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് അ​ന്ന് തു​ട​ക്ക​മാ​കും. മേ​യ് ഒ​മ്പ​തി​ന് ജൂ​നി​യ​ര്‍ ഹോ​ക്കി ടൂ​ര്‍ണ​മെ​ൻറി​ന് തു​ട​ക്ക​മാ​കും.

13​ന് പു​രു​ഷ​വി​ഭാ​ഗം ബാ​സ്ക്ക​റ്റ്ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പും 14ന് ​വ​നി​താ​വി​ഭാ​ഗം ചാ​മ്പ്യ​ന്‍ഷി​പ്പും തു​ട​ങ്ങും. എ​ല്ലാ​വ​ര്‍ക്കും ആ​സ്വ​ദി​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​യ വി​ധ​ത്തി​ലാ​ണ് ഇ​വി​ടെ പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​ത്രി ഒ​മ്പ​ത​ര മു​ത​ല്‍ അ​ര്‍ധ​രാ​ത്രി പ​ന്ത്ര​ണ്ടു​വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ഫു​ട്ബോ​ള്‍, വോ​ളി​ബോ​ള്‍, ബാ​സ്ക്ക​റ്റ് ബോ​ള്‍, ക്രി​ക്ക​റ്റ്, ഹോ​ക്കി, ജൂ​നി​യ​ര്‍ ഫി​റ്റ്ന​സ് ച​ല​ഞ്ച്, സ്പെ​ഷ്യ​ല്‍ നീ​ഡ്സ് ടേ​ബി​ള്‍ ടെ​ന്നീ​സ്, ബീ ​ഫി​റ്റ് വി​ത്ത് ആ​സ്പ​യ​ര്‍ ഫോ​ര്‍ ലേ​ഡീ​സ്, ഫി​റ്റ് ആ​ൻറ്​ ഫ​ണ്‍ ഫോ​ര്‍ ഗേ​ള്‍സ് തു​ട​ങ്ങി നി​ര​വ​ധി ടൂ​ര്‍ണ​മെ​ൻറു​ക​ളും പ​രി​പാ​ടി​ക​ളും ന​ട​ക്കും.

എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള​വ​ര്‍ക്കാ​യി ആ​സ്പ​യ​ര്‍ ഡോ​മി​ല്‍ റ​മ​ദാ​ന്‍ ന​ട​ത്ത​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മേ​യ് എ​ട്ടു മു​ത​ല്‍ 17വ​രെ​യാ​ണ് വാ​ക്കി​ങ് സെ​ഷ​ന്‍. 45 മി​നി​ട്ട് നീ​ളു​ന്ന ര​ണ്ടു സെ​ഷ​നു​ക​ള്‍ എ​ല്ലാ​ദി​വ​സ​വു​മു​ണ്ടാ​കും. ആ​ദ്യ സെ​ഷ​ന്‍ 3.15നും ​ര​ണ്ടാം സെ​ഷ​ന്‍ 4.15നും.പു​രു​ഷ​ന്‍മാ​ര്‍, വ​നി​ത​ക​ള്‍, കു​ട്ടി​ക​ള്‍, അം​ഗ​പ​രി​മി​ത​ര്‍, പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍ഹി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്ക് അ​നു​യോ​ജ്യ​മാ​യ പ​രി​പാ​ടി​ക​ളു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsaspire zone
News Summary - aspire zone-qatar-gulf news
Next Story