ദോഹ: ആസ്പെയര് സോണ്‍ ഫൗണ്ടേഷനിലെ ‘വണ്ടര്‍ലാൻറ്’ ഉത്സവം ആകർഷകം. പതി നയ്യായിരത്തിലേറെ പേരാണ് ആസ്പെയര് പാര്‍ക്കിൽ ഇതിനകം എത്തിയത്. വെളി ച്ചത്തിെൻറ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോ ഗപ്പെടുത്തി കാര്‍ട്ടൂണ്‍ കഥാ പാത്രങ്ങളെയാണ് ആസ്പെയര് പാര്‍ക്കില്‍ ചിത്രീകരിച്ചത്.
കാഴ്ചക്കാരുടെ അഭ്യ ര്‍ഥന മാനിച്ച് വണ്ടര്‍ലാൻറ് ഫെസ്റ്റിവല്‍ ഏപ്രില്‍ ഒന്നുവരെ നീട്ടിയിട്ടുണ്ട്. ഡാന്‍സിംഗ് ഫൗണ്ടന് ഷോ നാളെയും നടക്കും. വൈകുന്നേരമാണ് ഷോ.
സൂര്യാസ്തമയത്തിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ആസ്പെയര് പാര്‍ക്കിെൻറ മധ്യത്തിലും തടാകത്തിലുമെല്ലാം വെളിച്ചത്തിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ആസ്പെയറില്‍ സംഘടിപ്പിക്കുന്ന സാംസ്ക്കാരിക പരിപാടികള്‍ ഓര്‍മ്മയിലെ മികച്ച അനുഭവമായി നില നില്ക്കാന് പുതിയ കണ്ടെത്തലുകള്‍ നടത്താന്‍ എല്ലായ്പോഴും തങ്ങൾ ശ്രമിക്കാറുണ്ടെന്ന് ഫെസ്റ്റിവല്‍ സം ഘാടക സമിതി അംഗം തഹാനി ഖലീഫ അല്‍ സുവൈദി പറഞ്ഞു. എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാനാവുന്ന തരത്തിലാണ് ഇത്തരം പരിപാടികള്‍.