കുട്ടികളുടെ ആസ്പയർ സമ്മർ ക്യാമ്പ് സമാപിച്ചു
text_fieldsകുട്ടികൾക്കായി സംഘടിപ്പിച്ച ആസ്പയർ സമ്മർ ക്യാമ്പിൽനിന്ന്
ദോഹ: കുട്ടികൾക്ക് വിനോദ പരിപാടികളും വിവിധ സംവേദനാത്മക പ്രവർത്തനങ്ങളും സമ്മാനിച്ച് ആസ്പയർ സമ്മർ ക്യാമ്പ് 2025 സമാപിച്ചു. ഉത്സവാന്തരീക്ഷത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന ക്യാമ്പ് പഠനത്തിന്റെയും വിനോദത്തിന്റെയും വേറിട്ടൊരു അനുഭവം സമ്മാനിച്ചു. വേനലവധിക്കാലത്ത് കുട്ടികളുടെ ശാരീരിക, സാമൂഹിക, സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആസ്പയർ സോൺ ഫൗണ്ടേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.
ആറു മുതൽ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ കായികം, വിദ്യാഭ്യാസം, വിനോദ പ്രവർത്തനങ്ങൾ എന്നിവ സംയോജിപ്പിച്ച വിവിധ പരിപാടികൾ നടത്തി.ഫുട്ബാൾ, ബാസ്കറ്റ്ബാൾ, വോളിബാൾ, ഹാൻഡ്ബാൾ, സെൽഫ് ഡിഫൻസ്, ജിംനാസ്റ്റിക്സ്, റിഥമിക് ജിംനാസ്റ്റിക്സ് മുതൽ നീന്തൽ സെഷനുകൾ, വിനോദ ഗെയിമുകൾ, വായന -ചിത്രരചന -വിദ്യാഭ്യാസ വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. ദോഹയിലെ പ്രധാനപ്പെട്ട സാംസ്കാരിക, വിനോദ കേന്ദ്രങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിച്ചിരുന്നു. സമാപന ചടങ്ങിൽ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

