ആസ്പയർ സമ്മർ ക്യാമ്പ്; കുട്ടികൾക്കായി വൈവിധ്യമാർന്ന കായിക വിനോദങ്ങൾ
text_fieldsആസ്പയർ സോണിൽ ആരംഭിച്ച സമ്മർ ക്യാമ്പിൽനിന്ന്
ദോഹ: ആസ്പയർ സോണിൽ ‘ആസ്പയർ സമ്മർ ക്യാമ്പ് 2026’ ജൂലൈ അഞ്ചിന് തുടക്കമായി. ആവേശകരവും ആകർഷകവുമായ വേനൽക്കാല സീസണിലേക്കാണ് ആസ്പയർ കുട്ടികളെ സ്വാഗതം ചെയ്തതത്. കായിക രംഗത്ത് അവിസ്മരണീയമായ അനുഭവങ്ങളാണ് ക്യാമ്പ് കുട്ടികൾക്കായി തുറന്നിടുന്നത്.ആറു മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് ആസ്പയർ ഡോമിലും ആസ്പയർ ലേഡീസ് സ്പോർട്സ് ഹാളിലും നടക്കുന്ന സ്പോർട്സ് ആക്ടിവിറ്റീസിൽ പങ്കെടുക്കുന്നത്.
ഫിറ്റ്നസ് ചലഞ്ചുകൾ, ക്രിയേറ്റീവ് വർക്ക്ഷോപ്പുകൾ, ടീം രൂപവത്കരണ പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന ദൈനംദിന പരിപാടികളാണ് ആസ്പയറിൽ നടക്കുന്നത്. കുട്ടികളെ കായിക മേഖലയിൽ ഓരോ ദിവസവും ആത്മവിശ്വാസം വർധിപ്പിക്കുകയും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തരാക്കാനുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

