ദോഹ: ആസ്പയർ സോൺ ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടക്കുന്ന റമദാൻ കായി ക മേളക്ക് ഇന്നലെ തുടക്കമായി. വൈവിധ്യമാർന്ന കായിക പരിപാടികളും ടൂർണമെൻറുകളുമാണ് ഉള്ളത്. േയ് 17ന് അവസാനിക്കും. കായിക മത്സരങ്ങളിലൂടെയും മറ്റും ആരോഗ്യകരമായ ജീവിതത്തിന് േപ്രാത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് കായികമേള. സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മേളയിൽ വിവിധ ഫിറ്റ്നസ് ചലഞ്ചുകൾ, വാൾ ക്ലൈംബിങ് തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക മത്സരങ്ങൾ ഉണ്ട്.
ഖത്തർ വിമൻസ് സ്പോർട്സ് കമ്മിറ്റിയുമായി സഹകരിച്ച് വനിതകൾക്കായി കായികമേളയിൽ പ്രത്യേക സൗകര്യങ്ങളേർപ്പെടുത്തിയിട്ടുണ്ട്. നിരവധി വനിതകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തത്. ആസ്പയർ ഡോമിൽ വൈകിട്ട് മൂന്ന് മുതൽ അഞ്ച് വരെ 45 മിനുട്ടുകളുള്ള രണ്ട് സെഷനുകളിലായി വാക്കിംഗ് സെഷൻ സംഘടിപ്പിക്കുന്നുണ്ട്. ആസ്പയർ സോൺ പരിശീലകരുടെ കീഴിലാണിത്.