ദോഹ: ആസ്പയറിലെത്തുന്നവരുടെയെല്ലാം കണ്ണുകളിൽ വിസ്മയമാണ് ആ ടോർച്ച് ടവർ. ഉയരംകൊണ്ടും ആകൃതികൊണ്ടും വ്യത്യസ്തമായ ടവർ ഒാ ടിക്കയറാൻ തയാറുള്ളവർക്ക് സ്റ്റെയര്‍കേസ് റണ്ണിന് വരാം. ആസ്പയ ര്‍ സോണ്‍ ടോര്‍ച്ച് ഹോട്ടലില്‍ ഒക്ടോബര്‍ 25ന് ഉച്ചക്ക് ഒന്നു മുതല്‍ വൈകീട്ട് ആറുവരെയാണ് മത്സരം. ആസ്പയര് സോണിെൻറ ഔദ്യോഗിക വെബ്സൈറ്റ് www.aspirezone.qa സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. 300 മീറ്റര്‍ ഉയരമുള്ള ടവറിെൻറ 51ാം നിലയിലേക്ക് ഓടിക്കയറുന്ന വിധത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 1304 പടികളാണ് പിന്നിടേണ്ടത്.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്യുന്നവര്‍ക്ക് വിലയേറിയ സമ്മാനം ലഭിക്കും. എട്ടുവയസ്സിനു മുകളിലുള്ളവർക്ക് പെങ്കടുക്കാം. പുരുഷന്മാര്ക്കും വനിതകള്‍ക്കുമായി വിവിധ വിഭാഗങ്ങളിലായാണ് മത്സരം. ജൂനിയര്‍(എട്ടിനും 11നുമിടയില്‍ പ്രായമുള്ളവര്‍) വിഭാഗത്തില്‍ 19ാം നില വരെ ഓടിക്കയറണം.
18നും 39വയസ്സിനുമിടയില്‍ പ്രായമുള്ളവരാണ് രണ്ടാം വിഭാഗത്തില്‍. 40 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍. ഈ രണ്ടു വിഭാഗങ്ങളില്‍ മത്സരിക്കുന്നവരും 51 നിലകളും ഓടിക്കയറണം. സ്തനാര്‍ബുദ ബോധവത്കരണ മാസത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ മത്സരം. ദ ടോര്‍ച്ചിനു സമീപത്തായി പ്രത്യേക വാന്‍ സജ്ജമാക്കും. ഇവിടെ സൗജന്യ പരിശോധനക്കുള്ള സൗകര്യമുണ്ടാകും.
വിനോദ പ്രവര്‍ത്തനങ്ങളും ഭക്ഷണപാനീയങ്ങളും ഉള്‍ക്കൊള്ളുന്ന കമ്യൂണിറ്റി ഫാന്‍ സോണുണ്ടാകും. 2012ലാണ് ടോര്‍ച്ച് ടവര്‍ സ്റ്റെയര്‍കേസ് റണ്ണിന് തുടക്കംകുറിക്കുന്നത്.