ദോഹ: ആസ്പയര്‍സോണ്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച മൂന്നാമത് ആസ്പയര് എംബസീസ് ഫുട്സാല്‍ ടൂര്‍ണമെൻറില്‍ പോര്‍ച്ചുഗല്‍ എംബസി ടീമിനെ പരാജയപ്പെടുത്തി ജോർദാന്‍ എംബസി ടീം കിരീടം നിലനിര്‍ത്തി. ലൂസേഴ്സ് ഫൈനലില്‍ മാലി ടീമിനെ പരാജയപ്പെടുത്തി ബോസ്നിയന്‍ എംബസി വെങ്കലം നേടി. ആകെ 270 ഗോളുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പിറന്നത്. 17 മഞ്ഞക്കാര്‍ഡുകളും നാലു ചുവപ്പുകാര്ഡുകളുമുണ്ടായി. 31 മത്സരങ്ങളാണ് ആകെ നടന്നത്. വിവിധ ടീമുകളിലായി 114 കളിക്കാരുണ്ടായിരുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തിെൻറ സഹകരണത്തോടെ ലേഡീസ് സ്പോര്‍ട്സ് ഹാളിലായിരുന്നു മത്സരങ്ങള്‍. ഖത്തറിലെ വിവിധ എംബസികളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
2015ല്‍ സംഘടിപ്പിച്ച മിനി ആസ്പയര് റമദാന് ഫെസ്റ്റിവലില്നിന്നാണ് എംബസീസ് ഫുട്സാല്‍ ടൂര്‍ണമെൻറ് പിറക്കുന്നത്. ഒരു ടീമില്‍ ഒമ്പത് കളിക്കാരുണ്ടാകും. വൊഡാഫോണ്‍ ഖത്തറാണ് ടൂര്‍ണമെൻറിെൻറ ഔദ്യോഗിക സ്പോണ്സര്. സമാപന ചടങ്ങിൽ ആസ്പയര് സോണ്‍ ഫൗണ്ടേഷന് ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ മുഹമ്മദ് മുബാറക്ക് അല്‍കുവാരി, ജോര്‍ദ്ദാന്‍ എംബസി കോണ്‍സുല്‍ അഷ്റഫ് ഇ ഖതര്നേഹ്, വിദേശകാര്യമന്ത്രാലയത്തിലെ പ്രോട്ടോകോള്‍ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടര്‍ സഈദ് അലി അല്‍ഹജ്രി, വൊഡാഫോണ്‍ ഖത്തര്‍ മാര്‍ക്കറ്റിങ് മാനേജര്‍ അലാ കമാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.