ആസിഫിെൻറ ധൈര്യം കാത്തുസൂക്ഷിച്ചു; എട്ട് വർഷം ആ ജീവിതം
text_fieldsദോഹ: ‘ഇൗ പുഞ്ചിരിയും നിലച്ചു, മരണത്തിൽ നിന്ന് ജീവൻ കൊടുത്തൊരുവട്ടം എെൻറ ഹൃദയത്തിൽ ഞാൻ ചേർത്തുവെച്ചതാ യിരുന്നു രണ്ടായിരത്തി പത്ത് മുതൽ. ഞങ്ങളുടെ സ്പോൺസറായ ബാവയെ (മുഹമ്മദ് റാഷിദ് ഖലീഫ അൽ ഖലീഫ) റബ്ബ് തിരിച്ചെടുത്തു. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിയുൻ’ വയനാട് മേപ്പാടി സ്വദേശിയായ ആസിഫ് ഷമീറിെൻറ വാക്കുകളാണിത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലാണ് തെൻറ സ്പോൺസറുടെ മരണത്തെ തുടർന്ന് വികാര നിർഭര വാക്കുകളിൽ പോസ്റ്റ് ചെയ്തത്. ഇന്ത്യയിൽ അടക്കം സ്ഥാനപതിയായി സേവനം അനുഷ്ഠിച്ചിരുന്ന മുഹമ്മദ് റാഷിദ് ഖലീഫ അൽ ഖലീഫയുടെ മരണം ഇപ്പോഴും ആസിഫിന് പൂർണമായും ഉൾക്കൊള്ളാനായിട്ടില്ല. തെൻറ ജീവെൻറ കഷ്ണം നൽകി ഒരിക്കൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ബാവ എന്ന് സ്നേഹപൂർവം വിളിച്ചിരുന്ന സ്േപാൺസറുടെ മരണത്തിെൻറ വേദനയിലാണ് ഇപ്പോഴും.
2010ലാണ് ആ സംഭവം. വൃക്കകൾ പൂർണമായും പരാജയപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് റാഷിദ് ഖലീഫ അൽ ഖലീഫ മരണത്തിെൻറ വക്കിൽ നിൽക്കുന്നു. വൃക്ക നൽകാമെന്ന് പറഞ്ഞ ഒന്നു^ രണ്ട് പേരുടേത് േയാജിക്കുന്നില്ല. 1998ൽ ഖത്തറിൽ വന്നത് മുതൽ തനിക്ക് എല്ലാമെല്ലായിരുന്ന സ്പോൺസറുടെ ജീവൻ രക്ഷിക്കുന്നതിന് ആസിഫ് സ്വമേധയ മുന്നോട്ടുവരികയായിരുന്നു. വൃക്ക യോജിച്ചതോടെ ഇറ്റലിയിൽ വെച്ചാണ് ശസ്ത്രക്രിയ നടന്നത്. തുടർ ചികിത്സകെളല്ലാം ഹമദ് ആശുപത്രിയിലായിരുന്നു. തന്നോടും കുടുംബത്തോടും വളരെ സ്നേഹത്തിലായിരുന്നു മുഹമ്മദ് റാഷിദ് ഖലീഫ അൽ ഖലീഫയും കുടുംബവുമെന്ന് ആസിഫ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ വർഷം അദ്ദേഹം കുടുംബവും വയനാട്ടിലെ വീട്ടിലും എത്തിയിരുന്നു. പെെട്ടന്നുണ്ടായ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ലെന്നും ആസിഫ് പറഞ്ഞു.
വൃക്ക ദാനം ചെയ്യുന്നതിന് കുടുംബത്തിെൻറ പൂർണ പിന്തുണയുണ്ടായിരുന്നു. വൃക്ക നൽകുന്നതിൽ പേടിക്കേണ്ട കാര്യമൊന്നും ഇല്ല.
ശരീരം അൽപം ശ്രദ്ധിച്ചാൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും കലാ ലോകത്തും സാന്നിധ്യം അറിയിച്ച ഇൗ മലയാളി പറയുന്നു. നാടകങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ആസിഫ്, ഖത്തറിൽ നിർമിച്ച ‘ഉത്തരം പറയാതെ’ എന്ന ഫീച്ചർ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ആൽബങ്ങൾക്ക് വേണ്ടി പാട്ടുകൾ എഴുതിയിട്ടുണ്ട്. ജനുവരിയിൽ ആരംഭിക്കുന്ന സിനിമയിൽ അഭിനയിക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
