ദോഹ: ഏഷ്യൻ കപ്പിെൻറ കന്നി ഫൈനൽ ലക്ഷ്യമിട്ട് ഖത്തർ ഇന്നിറങ്ങും. പാര മ്പര്യവൈരികളും ആതിഥേയരുമായ യു എ ഇയുമായാണ് ഖത്തർ കൊമ്പു കോർക്ക ുന്നത്. ഖത്തർ സമയം വൈകിട്ട് അഞ്ചിന് അബൂദബി മുഹമ്മദ് ബിൻ സായിദ് സ് റ്റേഡിയത്തിലാണ് കിക്കോഫ്. ഇതിനകം തന്നെ ‘ബ്ലോക്കേഡ് ഡെർബി’ എന്ന് കളി യെഴുത്തുകാരാൽ വിശേഷിപ്പിക്കപ്പെട്ട ഖത്തർ–യു എ ഇ മത്സരം ഫുട്ബോൾ ലോ കം ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കാനിരിക്കുന്നത്. പാരമ്പര്യ വൈരികളും അയൽക്കാരും തമ്മിലുള്ള കളിക്കാണ് സാധാരണ ‘ഡെർബി’ എന്ന് പറയുക. ഉപരോധത്തിന് ശേഷം ഇതാദ്യമായാണ് ഇരുടീമു കളും കളിക്കളത്തിലേറ്റുമുട്ടാനിറങ്ങുന്നത്.
നേരത്തെ സൗദി അറേബ്യയുമായുള്ള മത്സരത്തിനും വലിയ രാഷ്ട്രീയപ്രാധാന്യമായിരുന്നു കൽപിക്കപ്പെട്ടിരുന്നത്. ഖത്തറിൽ നിന്നുള്ള കാണികൾക്ക് പൂർണ വിലക്കേർപ്പെടുത്തിയതിനാൽ പിന്തുണക്കാൻ ഗാലറിയിലാളില്ലാതെയാണ് ഖത്തർ ഇതുവരെ മത്സരിക്കാനിറങ്ങിയത്. കൊറിയക്കെതിരായ ക്വാർട്ടറിൽ ഒമാനികളും കുവൈത്തികളുമടങ്ങുന്ന അന്താരാഷ്ട്ര കാണികൾ ഖത്തറിന് പിന്തുണയുമായെത്തിയത് അയൽരാജ്യക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇന്ന് മത്സരത്തിൽ പ്രവേശനം പൂർണമായും ഇമറാത്തികൾക്കായിരിക്കുമെന്ന് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.അപ്രതീക്ഷിതമായ പ്രകടനത്തിലൂടെ ഖത്തർ ആദ്യമായി സെമിയിലെത്തിയപ്പോൾ ഇത് തുടർച്ചയായ രണ്ടാം തവണയാണ് യു എ ഇ സെമിയിലെത്തുന്നത്. 2011ന് ശേഷം ഇരുടീമുകളും പരസ്പരം എട്ട് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും വിജയം ആതിഥേയരായ യു എ ഇക്കൊപ്പമായിരുന്നു. രണ്ട് കളികളിൽ ഖത്തർ വിജയം കണ്ടപ്പോൾ ഒരു മത്സരം സമനിലയായി.
ഖത്തറിന് സസ്പെൻഷൻ തലവേദന
കൊറിയക്കെതിരായ മത്സരത്തിലെ ഹീറോ അബ്ദുൽ അസീസ് ഹാതിമും ഇറാഖിനെതിരായ മത്സരത്തിലെ ഹീറോ ബസാം റാവിയും ഇന്ന് ഖത്തറിന് കളിക്കാനിറങ്ങില്ല. രണ്ട് മത്സരങ്ങളിൽ തുടർച്ചയായ മഞ്ഞക്കാർഡ് കണ്ടതിനാൽ ഇരുതാരങ്ങളും സസ്പെൻഷനിലാണ്. ഇത് ഖത്തർ നിരയിൽ നേരിയ തോതിൽ പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെ ങ്കിലും കഴിഞ്ഞ വർഷത്തെ മികച്ച താരമായ അബ്ദുൽ കരീം ഹസനും സസ്പെൻഷൻ മാറി തിരിച്ച് വരുന്ന ഒമർ മാഡിബോയും ഏറെ ആശ്വാസം പകരും.
യു എ ഇക്കെതിരായ മത്സരത്തിലും ഖത്തറിെൻറ പ്രതീക്ഷ അക്രം അഫീഫിലും ഗോളടിയന്ത്രം അൽ മുഅസ് അലിയിലുമാണ്. ഇരുവരും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്താൽ യു എ ഇയും ഖത്തറിന് മുന്നിൽ മുട്ടുകുത്തും. അഞ്ച് മത്സരങ്ങളിൽ 15 അവസരങ്ങളാണ് അക്രം അഫീഫ് ഗോളിനായി ഒരുക്കിയിരിക്കുന്നത്. ഏഷ്യൻ കപ്പിലെ റെക്കോർഡാണിത്. ഇതിൽ അഞ്ചെണ്ണം ഗോളിൽ കലാശിച്ചു. ഗോൾ പോസ്റ്റിന് കീഴിൽ വിശ്വസ്തമായ കരങ്ങളുമായുള്ള സഅദ് അൽ ശീബും ഖത്തറിെൻറ വിജയത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതെയാണ് ശീബ് അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയത്.
യു എ ഇയുടെ അലി മബ്ഖൂതിനെ പിടിച്ചുകെട്ടുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഖത്തർ പ്രതിരോധ നിരക്ക് ഇന്നുള്ളത്. നാല് ഗോളുകളാണ് മബ്ഖൂത് ഇതുവരെയായി നേടിയത്. ഇന്ന് തോറ്റ് പുറത്തുപോയാലും അഭിമാനത്തോടെ, തലയുയർത്തിയാകും സാഞ്ചസും പിള്ളേരും മടങ്ങുന്നത്. 2015ൽ മൂന്ന് കളികളും തോറ്റ് വട്ടപ്പൂജ്യത്തോടെ പുറത്തായ ഖത്തർ ഇന്ന് സെമിയിലാണെത്തിയിരിക്കുന്നത്.