ഏഷ്യൻ യൂത്ത് വോളി: ഖത്തർ ബി ഗ്രൂപ്പിൽ
text_fieldsഏഷ്യൻ യൂത്ത് വോളിബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഖത്തർ ടീം
ദോഹ: ഇന്തോനേഷ്യയിലെ സുറബയയിൽ ജൂലൈ 23 മുതൽ 30 വരെ നടക്കുന്ന 22ാമത് ഏഷ്യൻ അണ്ടർ 20 വോളിബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ ബി ഗ്രൂപ്പിൽ.
ഇറാൻ, ചൈന, ചൈനീസ് തായ്പേയ് ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. 23ന് ചൈനീസ് തായ്പേയിക്കെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം.
24ന് ചൈനയുമായും 25ന് ഇറാനുമായും ഖത്തർ ഗ്രൂപ് റൗണ്ടിൽ ഏറ്റുമുട്ടും.
എ ഗ്രൂപ്പിൽ സൗദി, ഇന്തോനേഷ്യ, ആസ്ട്രേലിയ, ഹോങ്കോങ് ടീമുകളും സി ഗ്രൂപ്പിൽ ഇന്ത്യ, ബംഗ്ലാദേശ്, ജപ്പാൻ, കുവൈത്ത് ടീമുകളും ഡി ഗ്രൂപ്പിൽ ദക്ഷിണ കൊറിയ, തായ്ലൻഡ്, വിയറ്റ്നാം, കസാഖ്സ്താൻ ടീമുകളും മാറ്റുരക്കും. ഖത്തർ ടീം ഇന്തോനേഷ്യയിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

