Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ യൂ​ത്ത് ടേ​ബ്ൾ...

ഏ​ഷ്യ​ൻ യൂ​ത്ത് ടേ​ബ്ൾ ടെ​ന്നി​സ് ഇ​ന്നു മു​ത​ൽ

text_fields
bookmark_border
Asian Youth Table Tennis
cancel
camera_alt

ഏ​ഷ്യ​ൻ യൂ​ത്ത് ടി.​ടി ​ചാ​മ്പ്യ​ൻ​ഷി​പ് വേ​ദി​യാ​യ ആ​സ്പ​യ​ർ ലേ​ഡീ​സ് സ്​​പോ​ർ​ട്സ് ഹാ​ൾ

ദോ​ഹ: വ​ൻ​ക​ര​യു​ടെ കൗ​മാ​ര​ക്കാ​ർ മാ​റ്റു​ര​ക്കു​ന്ന 27ാമ​ത് ഏ​ഷ്യ​ൻ യൂ​ത്ത് ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ​തി​ങ്ക​ളാ​ഴ്ച ഖ​ത്ത​റി​ൽ തു​ട​ക്കം. 24 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 213 പു​രു​ഷ- വ​നി​താ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ന് ആ​സ്പ​യ​ർ ലേ​ഡീ​സ് സ്​​പോ​ർ​ട്സ് ഹാ​ളാ​ണ് വേ​ദി​യാ​കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച തു​ട​ങ്ങു​ന്ന ചാ​മ്പ്യ​ൻ​ഷി​പ് 22 വ​രെ നീ​ണ്ടു​നി​ൽ​ക്കും. അ​ണ്ട​ർ 19, അ​ണ്ട​ർ 15 വി​ഭാ​ഗ​ങ്ങ​ളി​ൽ ഖ​ത്ത​ർ ദേ​ശീ​യ ടീ​മും മ​ത്സ​രി​ക്കു​ന്നു​ണ്ട്. വി​വി​ധ പ്രാ​യ​വി​ഭാ​ഗ​ങ്ങ​ളി​ലെ ടീം ​ഇ​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ണ്ട​ർ 15, 19 വി​ഭാ​ഗ​ങ്ങ​ളി​ലെ സിം​ഗ്ൾ​സ്, ഡ​ബ്ൾ​സ്, മി​ക്സ​ഡ് ഡ​ബ്ൾ​സ് മ​ത്സ​ര​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച​യാ​ണ് തു​ട​ക്ക​മാ​വു​ന്ന​ത്. ഖ​ത്ത​റി​ൽ​നി​ന്നു​ള്ള 13 റ​ഫ​റി​മാ​ർ ഉ​ൾ​പ്പെ​ടെ 33 പേ​രാ​ണ് മ​ത്സ​രം നി​യ​ന്ത്രി​ക്കാ​നു​ള്ള​ത്. ഖ​ത്ത​ർ ടേ​ബ്ൾ ടെ​ന്നി​സ് അ​സോ​സി​യേ​ഷ​നാ​ണ് ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​തി​ഥേ​യ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Youth Table Tennis
News Summary - Asian Youth Table Tennis from today
Next Story