Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ വോളിബാൾ:...

ഏഷ്യൻ വോളിബാൾ: ചൈനയോട്​ തോൽവി; സെമി കാണാതെ ഖത്തർ പുറത്ത്​

text_fields
bookmark_border
ഏഷ്യൻ വോളിബാൾ: ചൈനയോട്​ തോൽവി; സെമി കാണാതെ ഖത്തർ പുറത്ത്​
cancel
camera_alt

ഏഷ്യൻ വോളി രണ്ടാം റൗണ്ടിൽ ചൈനxഖത്തർ മത്സരത്തിൽനിന്ന്​

ദോഹ: ഏഷ്യൻ വോളിയിൽ ഖത്തറി​െൻറ സെമി പ്രതീക്ഷകൾ ചൈന അട്ടിമറിച്ചു. രണ്ടാം റൗണ്ടിൽ തങ്ങളുടെ രണ്ടാം അങ്കത്തിൽ വ്യക്​തമായ മേധാവിത്വം സ്​ഥാപിച്ച ശേഷം അഞ്ചു സെറ്റ്​ മത്സരത്തിലായിരുന്നു തോൽവി. സ്​കോർ: 26-28, 25-21, 28-26, 19-25, 10-15.

ആദ്യ സെറ്റിൽ തോറ്റെങ്കിലും തുടർന്നുള്ള രണ്ട്​​ സെറ്റിൽ മിന്നുന്ന ജയവുമായി തിരികെയെത്തിയ ഖത്തറിന്​ നാലാം സെറ്റ്​ ജയിച്ച്​ സെമിയിലെത്താൻ മോഹിച്ചെങ്കിലും ആക്രമിച്ചു കളിച്ച ചൈന മത്സരം പിടിച്ചു.

അവസാന സെറ്റിൽ 10-15ന്​ അവർ കളി തീർപ്പാക്കി. പൂൾ 'ഇ'യിൽ നിന്ന്​ ജപ്പാനും ചൈനയും, 'എഫ്​'ൽ നിന്ന്​ ഇറാനും ചൈനീസ്​ തായ്​പേയിയും സെമിയിൽ ഇടം പിടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Volleyball
News Summary - Asian Volleyball: Qatar out of semi-finals
Next Story