Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ വോളിബാൾ...

ഏഷ്യൻ വോളിബാൾ കോൺഫെഡറേഷൻ: അലി ഗാനിം അൽ കുവാരി വൈസ്​ പ്രസിഡൻറ്​

text_fields
bookmark_border
ഏഷ്യൻ വോളിബാൾ കോൺഫെഡറേഷൻ: അലി ഗാനിം അൽ കുവാരി വൈസ്​ പ്രസിഡൻറ്​
cancel
camera_alt

അലി ഗാനിം അൽ കുവാരി

ദോഹ: ഏഷ്യൻ വോളിബാൾ കോൺഫെഡറേഷൻ (എ.വി.സി) വൈസ്​ പ്രസിഡൻറായി ഖത്തർ വോളിബാൾ അസോസിയേഷൻ പ്രസിഡൻറ് അലി ഗാനിം അൽ കുവാരിയെ തെരഞ്ഞെടുത്തു.പശ്ചിമേഷ്യൻ വോളിബാൾ ഫെഡറേഷൻ പ്രസിഡൻറായി അൽ കുവാരിയെ ഐകകണ്​ഠ്യേന തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് എ.വി.സി വൈസ്​ പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

രാജ്യാന്തര വോളിബാൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് ഓഫിസ്​ അംഗത്വവും അലി കുവാരിക്ക് ലഭിച്ചിട്ടുണ്ട്.വിഡിയോ കോൺഫറൻസ്​ വഴി നടന്ന യോഗത്തിൽ സോണൽ എക്സിക്യൂട്ടിവ് വൈസ്​ പ്രസിഡൻറുമാരും എ.വി.സി അഡ്മിനിസ്​​േട്രഷൻ ബോർഡ് അംഗങ്ങളും പങ്കെടുത്തു.ഖത്തരി വോളിബാൾ അസോസിയേഷനിൽ പശ്ചിമേഷ്യൻ ഫെഡറേഷനിലുള്ള വിശ്വാസമാണ് ഐകകണ്​ഠ്യേന തെരഞ്ഞെടുക്കപ്പട്ടതിലൂടെ പ്രതിഫലിക്കുന്നതെന്ന് അലി ഗാനിം അൽ കുവാരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vice PresidentAsian Volleyball ConfederationAli Ghanim Al Quwari
Next Story