Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2025 12:48 PM IST Updated On
date_range 23 Jun 2025 12:48 PM ISTഏഷ്യൻ വോളിബാൾ ചാമ്പ്യൻഷിപ്; സെമി മിഫൈനൽ പ്രവേശനം നേടി ഖത്തർ
text_fieldsbookmark_border
camera_alt
സെമിഫൈനൽ യോഗ്യത നേടിയ ഖത്തർ വോളിബാൾ ടീം
ദോഹ: ഏഷ്യൻ പുരുഷ വോളിബാൾ ചാമ്പ്യൻഷിപ് സെമിഫൈനൽ യോഗ്യത നേടി ഖത്തർ. ക്വാർട്ടർ ഫൈനലിൽ വിയറ്റ്നാമിനെ 3-2 പരാജയപ്പെടുത്തിയാണ് ഖത്തർ വോളിബാൾ ടീം യോഗ്യത നേടിയത്. ബഹ്റൈനിലെ ഇസ ബിൻ റാഷിദ് അരീനയിൽ നടന്ന ടൂർണമെന്റിൽ, ആദ്യ സെറ്റിൽ 29-31 പരാജയപ്പട്ടെങ്കിലും രണ്ട്, മൂന്ന് സെറ്റുകളിൽ 25-21, 25-15 സ്കോർ നേടി കരുത്ത് തെളിയിച്ചു. നാലാം സെറ്റിൽ വിയറ്റ്നാമിനോട് 25-22ന് പരാജയപ്പെട്ടപ്പോൾ നിർണായകമായ അഞ്ചാം സെറ്റിൽ 12-15ന് കരുത്ത് വീണ്ടെടുത്തു. സെമി ഫൈനലിൽ പാകിസ്താനെ ഖത്തർ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

