ഏഷ്യൻ വോളി ചലഞ്ച്: ഖത്തർ സെമിയിൽ
text_fieldsഏഷ്യൻ ചലഞ്ച് കപ്പ് വോളിബാൾ സെമിയിൽ കടന്ന ഖത്തർ ടീം അംഗങ്ങൾ
ദോഹ: ഏഷ്യൻ വോളിബാൾ ചലഞ്ച് കപ്പ് സെമിയിൽ കടന്ന് ഖത്തർ. ബഹ്റൈനിലെ ഇസ ടൗണിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടറിൽ കരുത്തരായ ചൈനയെ നേരിട്ടുള്ള മൂന്ന് സെറ്റിന് കീഴടക്കിയാണ് ഖത്തറിന്റെ കുതിപ്പ്. സ്കോർ: 25-19, 25-19, 25-19. ഗ്രൂപ് റൗണ്ടിലെ മിന്നുന്ന പ്രകടനത്തിന്റെ തുടർച്ചയുമായാണ് ടീം ക്വാർട്ടറിലും കളിച്ചത്. ആദ്യ സെറ്റ് മുതൽ ലീഡ് പിടിച്ച് മുന്നേറിയവർ, മൂന്ന് സെറ്റിലും ഒരേ സ്കോറിൽ ചൈനയെ വീഴ്ത്തി. സെമിയിൽ കസാഖ്സ്താനാണ് എതിരാളികൾ. മറ്റൊരു ക്വാർട്ടർ ഫൈനലിൽ ആസ്ട്രേലിയയെ നാല് സെറ്റ് ത്രില്ലർ പോരാട്ടത്തിൽ തോൽപിച്ചായിരുന്നു കസാഖിന്റെ കുതിപ്പ്. സ്കോർ: 21-25, 25-23, 25-18, 25-21.

