ശ്രദ്ധേയമായി ഏഷ്യൻ ടൗൺ ഈദ് പരിപാടി
text_fieldsഏഷ്യൻ ടൗണിലെ ഈദ് ഫെസ്റ്റിനെത്തിയവർക്ക് സമ്മാനങ്ങൾ നൽകുന്നു
ദോഹ: ചെറിയ പെരുന്നാളിന്റെ രണ്ടു ദിനങ്ങളിലായി ഏഷ്യൻ ടൗണിൽ വർകേഴ്സ് സപ്പോർട് ആന്റ് ഇൻഷുറൻസ് ഫണ്ട് സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ പതിനായിരത്തോളം പേർ പങ്കെടുത്തു.
തൊഴിലാളികൾ ഉൾപ്പെടെ പ്രവാസി വിഭാഗങ്ങൾക്കു വേണ്ടിയാണ് ഒന്നും, രണ്ടും പെരുന്നാൾ ദിനങ്ങളിൽ കലാ, സാംസ്കാരിക പരിപാടികളുമായി ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ കമ്യൂണിറ്റി സംഘടനകളിൽ നിന്നുള്ള കലാകാരന്മാർ, സ്കൂൾ വിദ്യാർഥികൾ എന്നിവർ നൃത്ത, സംഗീത പരിപാടികൾ സംഘടിപ്പിച്ചു.
കാഴ്ചക്കാരായെത്തിയവർക്ക് വിവിധ മത്സരങ്ങളും ബോധവൽകരണങ്ങളും അധികൃതർ ഒരുക്കിയിരുന്നു. ആരോഗ്യ പരിശോധന ഉൾപ്പെടെ പരിപാടികളും സംഘടിപ്പിച്ചു.

