Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി​ക​ൾ​ക്ക്...

പ്ര​വാ​സി​ക​ൾ​ക്ക് തു​ണ​യാ​യി ഏ​ഷ്യ​ൻ ടൗ​ൺ കോ​ൺ​സു​ല​ർ ക്യാ​മ്പ്

text_fields
bookmark_border
consular camp held at Asian town Imara health care
cancel
camera_alt

 ഏ​ഷ്യ​ൻ ടൗ​ണി​ലെ ഇ​മാ​റ ഹെ​ൽ​ത്ത് കെ​യ​റി​ൽ ഐ.​സി.​ബി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന കോ​ൺ​സു​ലാ​ർ ക്യാ​മ്പി​ൽ​നി​ന്ന്


ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റ​വു​മാ​യി (ഐ.​സി.​ബി.​എ​ഫ്) സ​ഹ​ക​രി​ച്ച് ഏ​ഷ്യ​ൻ ടൗ​ണി​ലെ ഇ​മാ​റ ഹെ​ൽ​ത്ത് കെ​യ​റി​ൽ പ്ര​ത്യേ​ക കോ​ൺ​സു​ല​ർ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ ഒ​മ്പ​ത് മ​ണി​ക്ക് ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ക്യാ​മ്പ് തി​ര​ക്കു​കാ​ര​ണം 7.30ന് ​ത​ന്നെ തു​ട​ങ്ങി​യ​പ്പോ​ൾ 224 ഓ​ളം പേ​ർ വി​വി​ധ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

ഐ.​സി.​ബി.​എ​ഫ് സ്റ്റാ​ഫും മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ക​മ്യൂ​ണി​റ്റി വ​ള​ണ്ടി​യേ​ഴ്സും അ​ട​ങ്ങു​ന്ന ടീം ​സേ​വ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 വ​രെ ക്യാ​മ്പ് നീ​ണ്ടു. ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ക്കു​ള്ള പു​തി​യ പാ​സ്‌​പോ​ർ​ട്ടു​ക​ൾ, നി​ല​വി​ലെ പാ​സ്‌​പോ​ർ​ട്ട് പു​തു​ക്ക​ൽ, പൊ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ (പി.​സി.​സി), സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ക്യാ​മ്പി​ൽ ല​ഭ്യ​മാ​യി​രു​ന്നു.

ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ക്കി ബോ​ബ​ൻ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി, മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സെ​റീ​ന അ​ഹ​ദ്, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ശ​ങ്ക​ർ ഗൗ​ഡ്, ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ശ​ശി​ധ​ർ ഹെ​ബ്ബാ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ.​സി. ബി.​എ​ഫ് ടീം ​ക്യാ​മ്പി​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.അ​തോ​ടൊ​പ്പം, ഐ.​സി.​ബി.​എ​ഫ് ജീ​വ​ന​ക്കാ​രും ക​മ്യൂ​ണി​റ്റി വ​ള​ണ്ടി​യേ​ഴ്സും ഇ​മാ​ര ഹെ​ൽ​ത്ത് കെ​യ​ർ ജീ​വ​ന​ക്കാ​രും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് പു​റ​മേ ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ക്യാ​മ്പി​ൽ ഒ​രു​ക്കി​യി​രു​ന്നു.പു​തു​ക്കി​യ പാ​സ്പോ​ർ​ട്ടു​ക​ൾ ഫെ​ബ്രു​വ​രി 16 രാ​വി​ലെ 9 മ​ണി​മു​ത​ൽ 10 മ​ണി​വ​രെ, ഇ​തേ സ്ഥ​ല​ത്തു​വെ​ച്ച് വി​ത​ര​ണം ചെ​യ്യും. ഒ​റി​ജി​ന​ൽ റെ​സീ​പ്റ്റു​മാ​യി വ​ന്ന് കൈ​പ്പ​റ്റാ​വു​ന്ന​താ​ണെ​ന്ന് ഐ.​സി.​ബി.​എ​ഫ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsExpatriatesAsian Town Consular Camp
News Summary - Asian Town Consular Camp to help expatriates
Next Story