Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ സ്​നൂക്കർ:...

ഏഷ്യൻ സ്​നൂക്കർ: പങ്കജ്​ അദ്വാനിക്ക്​ കിരീടം

text_fields
bookmark_border
ഏഷ്യൻ സ്​നൂക്കർ: പങ്കജ്​ അദ്വാനിക്ക്​ കിരീടം
cancel
camera_alt

ദോഹയിൽ നടന്ന ഏഷ്യൻ സ്​നൂക്കർ ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ ഇന്ത്യയുടെ പങ്കജ്​ അദ്വാനി

ദോഹ: ഖത്തറിൽ സമാപിച്ച 36ാമത്​ ഏഷ്യൻ സ്​നൂക്കർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പങ്കജ്​ അദ്വാനി കിരീടമണിഞ്ഞു. നിലവിലെ ചാമ്പ്യൻ കൂടിയായ പങ്കജി​െൻറ തുടർച്ചയായ രണ്ടാം കിരീടനേട്ടമാണിത്​. ഫൈനലി​ൽ ഇറാനി​െൻറ ആമിർ സർഖോഷിനെയാണ്​ (6-3) തോൽപിച്ചത്​. സ്​കോർ: 72-42, 72-0, 70-49, 41-66, 70-17, 30-68, 74-34, 12-50, 64-44. 2017ൽ റണ്ണർ അപ്പായിരുന്ന പങ്കജ്​, 2019ൽ ദോഹയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ്​ ആദ്യമായി ജേതാവായത്​.

തുടർന്ന്​ ​​​കോവിഡ്​ കാരണം രണ്ടു സീസണുകൾ മുടങ്ങിയെങ്കിലും, ഫോമിൽ നിറം മങ്ങാതെ പങ്കജ്​ ചാമ്പ്യനായി. യാസിൻ മർച്ചൻറ്​ (1989, 2001), അലോക്​ കുമാർ (2004), ആദിത്യ മെഹ്​ത (2012) എന്നീ ഇന്ത്യൻ താരങ്ങൾ മാത്രമാണ്​ നേരത്തെ ഏഷ്യൻ സ്​നൂക്കർ കിരീടമണിഞ്ഞത്​.

മുൻ ചാമ്പ്യനും നിലവിലെ ദേശീയ ചാമ്പ്യനുമായ ആദിത്യ മെഹ്​തക്ക്​ ഏഷ്യൻ ചാമ്പ്യൻഷിപ്പിന്​ യോഗ്യതയുണ്ടായിരുന്നെങ്കിലും കോവിഡ്​ വാക്​സി​െൻറ ഒരു ഡോസ്​ മാത്രം സ്വീകരിച്ചതിനാൽ ഖത്തറിലേക്ക്​ പ്രവേശനാനുമതി ലഭിച്ചില്ല. ഇതേത്തുടർന്ന്​ മറ്റൊരു ഇന്ത്യൻ താരം ലക്ഷ്​മണിന്​ അവസരം ലഭിച്ചു. അദ്ദേഹം ക്വാർട്ടറിൽ പുറത്തായിരുന്നു.

23 തവണ ലോകചാമ്പ്യനായ പങ്കജ്​ വെള്ളിയാഴ്​ച ആരംഭിക്കുന്ന ആറ്​ റെഡ്​ ലോകകപ്പിലും പ​ങ്കെടുക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​Pankaj Advani won
News Summary - Asian Snooker: Pankaj Advani wins title
Next Story