Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏഷ്യൻ സഹകരണ സംവാദം:...

ഏഷ്യൻ സഹകരണ സംവാദം: വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം ഇന്ന്​

text_fields
bookmark_border
ഏഷ്യൻ സഹകരണ സംവാദം: വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം ഇന്ന്​
cancel

ദോഹ: ഏഷ്യൻ സഹകരണ സംവാദം (ഏഷ്യൻ കോഒാപറേഷൻ ഡയലോഗ്​^ എ.സി.ഡി) ദോഹയിൽ തുടങ്ങി. എ.സി.ഡി സെക്രട്ടറി ജനറൽ ബൻഡിറ്റ്​ ലിംസ്​ചൂൺ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം സംബന്ധിച്ച ഖത്തറി​​െൻറ നിലപാടിനെ പ്രശംസിച്ചു. പരിപാടി നടത്തുന്നതിനുള്ള ഖത്തറി​​െൻറ ശ്രമങ്ങളെയും അംഗരാജ്യങ്ങളെ വിശ്വാസത്തിലെടുത്തുള്ള ഖത്തറി​​െൻറ നിലപാടുകളെയും അദ്ദേഹം പിന്തുണച്ചു. സംവാദം മൂന്നുതവണയും മാറ്റിവെച്ചിരുന്നത്​ ഇൗ കൂട്ടായ്​മയിലെ അംഗരാജ്യങ്ങളു​െട ആത്​മവിശ്വാസത്തെ ഏറെ ബാധിച്ചിരുന്നു. സംവാദത്തി​​െൻറ ഭാവിയെ പറ്റി ഉത്​കണ്​ഠയും ഉടലെടുത്തിരുന്നു. 2016ൽ ആണ്​ കൂട്ടായ്​മയുടെ അവസാന ചർച്ചായോഗം അബൂദാബിയിൽ നടന്നത്​. അതിന്​ ശേഷം മൂന്നുവർഷങ്ങൾക്ക്​ ശേഷം ഖത്തറിൽ സംവാദത്തിന്​ ​േവദിയാകുന്നത്​ സന്തോഷകരമായ കാര്യമാണ്​.

ഏഷ്യൻ അംഗരാജ്യങ്ങൾക്കിടയിൽ പരസ്​പര വിശ്വാസം ഉണ്ടാക്കുന്നതിനും രാജ്യങ്ങൾക്ക്​ വിവിധ മേഖലകളിൽ പുരോഗതി ഉണ്ടാക്കുന്നതിനും ഖത്തർ ചർച്ചാസംഗമത്തിന്​ കഴിയുമെന്നും അ​േ​ദ്ദഹം പറഞ്ഞു. ഇന്നാണ്​​ വിദേശകാര്യമന്ത്രിമാർ സംബന്ധിക്കുന്ന സെഷൻ നടക്കുന്നത്​. ഏഷ്യൻ സഹകരണ സംവാദത്തി​​െൻറ പ്രാധാന്യവും നയങ്ങളും ലക്ഷ്യങ്ങളും ഇതിൽ വിഷയമാകും.ബിസിനസ്​ വ്യാപാര രംഗത്ത്​ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിനും വളർച്ചക്കും ഉതകുന്ന ബിസിനസ്​ ഫോറം വ്യാഴാഴ്​ച നടക്കും. മൂന്ന്​ ദിവസങ്ങളിൽ നടക്കുന്ന മന്ത്രിതല ഏഷ്യൻ സഹകരണ സംവാദത്തിനാണ്​ ദോഹ ആതിഥ്യം വഹിക്കുന്നത്​. പരിപാടിക്ക്​​ അധ്യക്ഷത വഹിക്കാൻ ഖത്തറിന്​ അവസരം ലഭിച്ചതിൽ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനി സന്തോഷം പ്രകടിപ്പിച്ചു. ​എല്ലാ തലത്തിലും ഏഷ്യൻ രാജ്യങ്ങൾ പരസ്​പരം സഹകരിക്കുകയും ​െഎക്യത്തോടെ മുന്നോട്ടുപോകണമെന്നുമാണ്​ ഖത്തറി​​െൻറ ആഗ്ര​ഹമെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


ഏഷ്യൻ സഹകരണ സംവാദം (ഏഷ്യൻ കോഒാപറേഷൻ ഡയലോഗ്​^ എ.സി.ഡി) 2001ലാണ്​ സ്​ഥാപിക്കപ്പെടുന്നത്​. 34 അംഗരാജ്യങ്ങളാണ്​ ഉള്ളത്​. 2002ൽ തായ്​ലാൻറിലാണ്​ ആദ്യ യോഗം ചേർന്നത്​. 18 സ്​ഥാപക രാജ്യങ്ങളാണ്​ അന്ന്​ പ​െങ്കടുത്തത്​.2006ൽ അഞ്ചാമത്തെ യോഗത്തിന്​ ഖത്തർ ആണ്​ ആതിഥ്യം വഹിച്ചത്​. അന്ന്​ പ്രധാന​െപ്പട്ട ചില പ്രഖ്യാപനങ്ങൾ യോഗത്തിൽ നടത്തിയിരുന്നു. എ.സി.ഡിയുടെ കീഴിൽ ഉൗർജമേഖലയിൽ പരസ്​പരം സഹകരിക്കുന്നതിനുള്ള എനർജി ഫോറം സ്​ഥാപിക്കുന്നതായിരുന്നു ഇതിൽ പ്രധാനം. ഉൗർജമേഖലയിലെ വ്യാപാരത്തിൽ നിന്നുള്ള സാമ്പത്തിക വരവ്​ ഏഷ്യൻ മേഖലക്ക്​ ഉണ്ടാക്കുക എന്നതാണ്​ ഫോറത്തി​​െൻറ ലക്ഷ്യത്തിൽ പ്രധാനം. ഉൗർജമേഖലയിലെ വ്യാപാരം മൂലം ഏഷ്യൻ രാജ്യങ്ങൾക്ക്​ എല്ലാ തരത്തിലുമുള്ള നേട്ടം ഉണ്ടാകണം. ഉന്നത വിദ്യാഭ്യാസമേഖലയിൽ ആശയങ്ങളും അനുഭവങ്ങളും സാധ്യതകളും പങ്കുവെക്കുക എന്ന ആശയവും തീരുമാനത്തിൽ ഉണ്ടായിരുന്നു. വ്യത്യസ്​ത മേഖലകളിൽ കഴിവുള്ളവരെ വളർത്തിയെടുക്കാനുള്ള ഇ^ യൂനിവേഴ്​സിറ്റിയുടെ (ഒാൺലൈൻ യൂനിവേഴ്​സിറ്റി) സ്​ഥാപനവും 2006 യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനമായിരുന്നു. സാമ്പത്തിക^വാണിജ്യമേഖലയിലെ ബന്ധം ശക്​തിപ്പെടുത്തണം. എല്ലാ മേഖലയിലും ഉള്ള സാമ്പത്തിക സഹകരണം ശക്​തിപ്പെടുത്തുന്നതിലൂടെ സമൂല പുരോഗതി രാജ്യങ്ങൾക്ക്​ ഉണ്ടാക്കാനും സംവാദത്തിലൂടെ കഴിയും.

അമീറി​​െൻറ സ്വീകരണം
ദോഹ: ഏഷ്യൻ സഹകരണ സംവാദം (ഏഷ്യൻ കോഒാപറേഷൻ ഡയലോഗ്​^ എ.സി.ഡി) പരിപാടിക്ക്​ എത്തിയ ഒൗദ്യോഗിക സംഘത്തിന്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി സ്വീകരണം നൽകി. അമീരി ദിവാനിലായിരുന്നു സ്വീകരണം. ആദരസൂചകമായി രാത്രി ഭക്ഷണവും ഒരുക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newsasian sahakrana samvadam
News Summary - asian sahakrana samvadam-qatar-qatar news
Next Story