Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസൂ​ഖ് വാ​ഖി​ഫി​ൽ...

സൂ​ഖ് വാ​ഖി​ഫി​ൽ ഏ​ഷ്യ​ൻ ന​ട്‌​സ് ആ​ൻ​ഡ് ഡ്രൈ ​ഫ്രൂ​ട്ട്‌​സ് എ​ക്സി​ബി​ഷ​ൻ

text_fields
bookmark_border
സൂ​ഖ് വാ​ഖി​ഫി​ൽ ഏ​ഷ്യ​ൻ ന​ട്‌​സ് ആ​ൻ​ഡ് ഡ്രൈ ​ഫ്രൂ​ട്ട്‌​സ് എ​ക്സി​ബി​ഷ​ൻ
cancel
camera_alt

സൂ​ഖ് വാ​ഖി​ഫി​ൽ ഏ​ഷ്യ​ൻ ന​ട്‌​സ് ആ​ൻ​ഡ് ഡ്രൈ ​ഫ്രൂ​ട്ട്‌​സ് എ​ക്സി​ബി​ഷ​നി​ലെ തി​ര​ക്ക്

​ദോ​ഹ: ​ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള ന​ട്‌​സു​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന ഡ്രൈ ​ഫ്രൂ​ട്ട്‌​സി​ന്റെ​യും വി​പു​ല​മാ​യ ശേ​ഖ​ര​വു​മാ​യി സൂ​ഖ് വാ​ഖി​ഫി​ൽ ര​ണ്ടാ​മ​ത് ‘ഏ​ഷ്യ​ൻ ന​ട്‌​സ് ആ​ൻ​ഡ് ഡ്രൈ ​ഫ്രൂ​ട്ട്‌​സ് എ​ക്സി​ബി​ഷ​ൻ’ ആ​രം​ഭി​ച്ചു. മാ​ർ​ച്ച് ഒ​ന്നു​വ​രെ സൗ​ഖ് വാ​ഖി​ഫി​ലെ ഈ​സ്റ്റേ​ൺ സ്ക്വ​യ​റി​ൽ വൈ​കീ​ട്ട് 7.30 മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ എ​ക്സി​ബി​ഷ​ൻ പ്ര​വ​ർ​ത്തി​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ത​മാ​യ വി​ല​യി​ൽ മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള്ള ന​ട്‌​സ്, ഉ​ണ​ക്കി​യ പ​ഴ​ങ്ങ​ൾ, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ, തേ​ൻ, അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ശാ​ല​മാ​യ ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം ഗ​ര​ൻ​ഗാ​വോ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ക്കും എ​ക്സി​ബി​ഷ​നി​ൽ കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ട്. ഖ​ത്ത​ർ, പാ​കി​സ്താ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ഇ​റാ​ൻ, തു​ർ​ക്കി​യ, കി​ർ​ഗി​സ്ഥാ​ൻ, താ​ജി​ക്കി​സ്ഥാ​ൻ, യ​മ​ൻ, ഒ​മാ​ൻ തു​ട​ങ്ങി​യ ഒ​മ്പ​ത് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 40 ല​ധി​കം ക​മ്പ​നി​ക​ളാ​ണ് ന​ട്‌​സ് ആ​ൻ​ഡ് ഡ്രൈ ​ഫ്രൂ​ട്ട്‌​സ് എ​ക്സി​ബി​ഷ​ൻ പ​ങ്കെ​ടു​ക്കു​ന്ന​ത്. റ​മ​ദാ​നി​ൽ ന​ട്‌​സു​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള​തി​നാ​ലും ഗ​ര​ൻ​ഗാ​വോ, പെ​രു​ന്നാ​ൾ, മ​റ്റ് ഒ​ത്തു​ചേ​ര​ലു​ക​ൽ തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് ഈ ​സ​മ​യം തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് എ​ക്സി​ബി​ഷ​ൻ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഖാ​ലി​ദ് സൈ​ഫ് അ​ൽ സു​വൈ​ദി പ​റ​ഞ്ഞു.

പ്ര​ദ​ർ​ശ​ന​ത്തി​ന്റെ തു​ട​ർ​ച്ച​യാ​യി പ​ത്ത് ദി​വ​സ​ത്തെ ഈ​ദ് സ്വീ​റ്റ്സ് എ​ക്സി​ബി​ഷ​നും ന​ട​ക്കും. പെ​രു​ന്നാ​ൾ ആ​ഘോ​ഷ​വു​മാ​യി ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള മി​ഠാ​യി​ക​ൾ, ന​ട്‌​സു​ക​ൾ, പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Asian Nuts and Dry Fruits Exhibition at Souq Waqif
Next Story