ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ്: സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
text_fieldsദോഹ: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി), ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിച്ച ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് 19ാമത് എഡിഷനിൽ സന്നദ്ധ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍, നഴ്സുമാർ, പാരാമെഡിക്കല്‍ സ്റ്റാഫ്, ടെക്നിക്കല്‍ സ്റ്റാഫ് തുടങ്ങിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
ഹമദ് മെഡിക്കല്‍ കോര്പറേഷന്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് എന്നിവയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ജൂണിൽ സംഘടിപ്പിച്ച ക്യാമ്പിൽ 2000ൽ ഏറെ പേരാണ് പങ്കെടുത്തത്. സി.ഐ.സി കേന്ദ്ര ഓഫിസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.കെ. ഖാസിം അധ്യക്ഷത വഹിച്ചു.
പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഖാലിദ് അബ്ദുൽ കരീം അൽ ഖൻജി, പി.എച്ച്.സി.സി വെസ്റ്റേൺ റീജ്യൻ ഡയറക്ടർ ഡോ. ഹയാം അലി അൽ സാദ, എച്ച്.എം.സി ഹാർട്ട് ഹോസ്പിറ്റൽ കാർഡിയാക് സർജറി ഡിപ്പാർട്മെന്റ് ചെയർമാൻ ഡോ. അബ്ദുൽ വാഹിദ് അൽ മുല്ല, ഉമ്മുൽ സനീം ഹെൽത്ത് സെന്റർ ഡയറക്ടർ ഡോ. അമീന അബ്ദുല്ല അൽ അൻസാരി, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് ഖത്തർ മുൻ പ്രസിഡന്റ് ഡോ. ബിജു ഗഫൂർ, ഇന്ത്യൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഖത്തർ പ്രസിഡന്റ് കെ.പി. അശ്റഫ് എന്നിവർ ആശംസകൾ നേർന്നു. ഖാലിദ് അബ്ദുൽ കരീം അൽ ഖൻജി, ഡോ. ഹയാം അലി അൽ സാദ, ഡോ. അബ്ദുൽ വാഹിദ് അൽ മുല്ല, ഡോ. അമീന അബ്ദുല്ല അൽ അൻസാരി, ടി.കെ. ഖാസിം, ഡോ. ബിജു ഗഫൂർ, കെ. പി. അശ്റഫ്, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് ഖത്തർ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മഖ്ദൂം, യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (യുനീഖ്) വൈസ് പ്രസിഡന്റ് മുഹമ്മദ് അമീർ, ഇന്ത്യൻ ഫിസിയോതെറപ്പി ഫോറം ഖത്തർ ജനറൽ സെക്രട്ടറി ബിജു നിർമൽ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
ഓർഗനൈസിങ് കമ്മിറ്റി വൈസ് ചെയർമാൻ പി.പി. അബ്ദുറഹീം സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ നൗഫൽ പാലേരി നന്ദിയും പറഞ്ഞു. എം. മുഹമ്മദലി ‘ഖുർആനിൽനിന്ന്’ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

