Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ ഗെ​യിം​സ്:...

ഏ​ഷ്യ​ൻ ഗെ​യിം​സ്: മെ​ഡ​ലു​റ​പ്പി​ച്ച് ബീ​ച്ച് വോ​ളി; യൂ​നു​സ്-​ടി​ജാ​ൻ സ​ഖ്യം ഫൈ​ന​ലി​ൽ

text_fields
bookmark_border
ഏ​ഷ്യ​ൻ ഗെ​യിം​സ്: മെ​ഡ​ലു​റ​പ്പി​ച്ച് ബീ​ച്ച് വോ​ളി; യൂ​നു​സ്-​ടി​ജാ​ൻ സ​ഖ്യം ഫൈ​ന​ലി​ൽ
cancel

ദോ​ഹ: ഏ​ഷ്യ​ൻ ഗെ​യിം​സ് വോ​ളി​യി​ൽ ഖ​ത്ത​റി​ന്റെ വെ​ങ്ക​ല​മെ​ഡ​ൽ സ്വ​പ്നം ​മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ൽ അ​ടി​തെ​റ്റി​യ​പ്പോ​ൾ, ബീ​ച്ച് വോ​ളി​യി​ൽ സ്വ​ർ​ണ​പ്ര​തീ​ക്ഷ. ഖ​ത്ത​റി​ന്റെ ടോ​പ് താ​ര​ങ്ങ​ളാ​യ ഷെ​രി​ഫ് യൂ​നു​സും അ​ഹ​മ്മ​ദ് ടി​ജാ​നും തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണം എ​ന്ന നേ​ട്ട​ത്തി​ന​രി​കി​ൽ.

ക​ഴി​ഞ്ഞ ദി​വ​സം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​റാ​നെ​യും സെ​മി​യി​ൽ ക​സാ​ഖ്സ്താ​നെ​യും തോ​ൽ​പി​ച്ചാ​ണ് ഖ​ത്ത​ർ സ​ഖ്യം ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് ഇ​ടം നേ​ടി​യ​ത്. വ്യാ​ഴാ​ഴ്ച​ത്തെ ഫൈ​ന​ലി​ൽ ഖ​ത്ത​റും ആ​തി​ഥേ​യ​രാ​യ ചൈ​ന​യും ത​മ്മി​ലാ​ണ് സ്വ​ർ​ണ​പ്പോ​രാ​ട്ടം.

ഒ​ളി​മ്പി​ക്സി​ൽ വെ​ങ്ക​ലം നേ​ടി​യ യൂ​നു​സ്-​ടി​ജാ​ൻ സ​ഖ്യം 2018 ജ​കാ​ർ​ത്ത ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഖ​ത്ത​റി​നാ​യി ബീ​ച്ച് വോ​ളി​യി​ൽ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

ലോ​ക റാ​ങ്കി​ങ്ങി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​ർ കൂ​ടി​യാ​യ ഖ​ത്ത​ർ സ​ഖ്യം ഫൈ​ന​ലി​ലും കു​തി​പ്പു തു​ട​രു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

വോ​ളി​ബാ​ളി​ൽ ജ​പ്പാ​നെ​തി​രെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു സെ​റ്റി​നാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ തോ​ൽ​വി. ഒ​രു മ​ണി​ക്കൂ​റും 17 മി​നി​റ്റും നീ​ണ്ട മ​ത്സ​ര​ത്തി​ൽ 20-25, 20-25, 22-25 സ്കോ​റി​നാ​യി​രു​ന്നു ജ​യം.

ഷൂ​ട്ടി​ങ്ങി​ൽ സ്കീ​റ്റ് വി​ഭാ​ഗ​ത്തി​ൽ ഒ​ളി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​വാ​യ നാ​സ​ർ അ​ൽ അ​തി​യ്യ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ രാ​ജ്യ​ത്തി​ന്റെ സ്വ​ർ​ണ​മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​ണ്. ടീം, ​വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gameAsian GamesYunus- Tijan
News Summary - Asian Games: Yunus-Tijan alliance in the final
Next Story