Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏ​ഷ്യ​ൻ ഗെ​യിം​സ്: ക​രാ​ട്ടെ​യി​ൽ വീണ്ടും ഖത്തറിന് മെഡൽ നേട്ടം

text_fields
bookmark_border
ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ ര​ണ്ടാ​മ​ത്തെ മെ​ഡ​ൽ
ഏ​ഷ്യ​ൻ ഗെ​യിം​സ്: ക​രാ​ട്ടെ​യി​ൽ വീണ്ടും ഖത്തറിന് മെഡൽ നേട്ടം
cancel
camera_alt

അ​ബ്ദു​ല്ല റ​ഷാ​ദ് ഏ​ഷ്യ​ൻ ഗെ​യിം​സ് മത്സരത്തിനിടെ

നാ​ഗോ​യ /ദോ​ഹ: ജ​പ്പാ​നി​ലെ ഐ​ച്ചി നാ​ഗോ​യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സ് ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ര​ണ്ടാ​മ​ത്തെ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. പു​രു​ഷ​ന്മാ​രു​ടെ 84 കി​ലോ താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​റി​ന്റെ അ​ബ്ദു​ല്ല റ​ഷാ​ദാണ് ​വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ​ത്. ചൊ​വ്വാ​ഴ്ച ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ ഫ​ല​സ്തീ​ന്റെ അ​ബ്ദു​ല്ല അ​ൽ ഖ​ത്തീ​ബി​നെ 8-0 സ്കോ​റി​നാ​ണ് റ​ഷാ​ദ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​രു​ഷ​ന്മാ​രു​ടെ 60 കി​ലോ വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​റി​ന്റെ അ​ബ്ദു​റ​ഹ്മാ​ൻ മു​സ്ത​ഫ വെ​ള്ളി മെ​ഡ​ൽ നേ​ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് റ​ഷാ​ദി​ലൂ​ടെ ഖ​ത്ത​ർ വീ​ണ്ടും മെ​ഡ​ൽ നേ​ട്ടം കൊ​യ്ത​ത്. ഇ​തോ​ടെ ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ഖ​ത്ത​ർ ക​രാ​ട്ടെ ടീം ​സ്വ​ന്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asian Games: Qatar wins another medal in karate
Next Story