Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഷ്യൻ ഗെയിംസ്; ബീച്ച് വോളിബാളിൽ ഹാട്രിക് വിജയം

text_fields
bookmark_border
ഏഷ്യൻ ഗെയിംസിൽ തുടർച്ചയായി മൂന്നാം തവണയാണ് ഷെരീഫ് യൂനൂസ് -അഹമ്മദ് തിജാൻ ജോഡി സ്വർണം നേടുന്നത്
ഏഷ്യൻ ഗെയിംസ്; ബീച്ച് വോളിബാളിൽ ഹാട്രിക് വിജയം
cancel
camera_alt

ബീ​ച്ച് വോ​ളി​ബാ​ളി​ൽ ഖ​ത്ത​റി​നായി സ്വ​ർ​ണം നേടിയ ഷെ​രീ​ഫ് യൂ​നൂ​സ് -അ​ഹ​മ്മ​ദ് തി​ജാ​ൻ ജോഡി

ദോഹ: ഏഷ്യൻ ഗെയിംസ് ബീച്ച് വോളിബാളിൽ ഖത്തറിന് സ്വർണം. ഇന്തോനേഷ്യയെ 2-1 ന് പരാജയപ്പെടുത്തിയാണ് ഷെരീഫ് യൂനൂസ് -അഹമ്മദ് തിജാൻ എന്നിവർ ഹാട്രിക് വിജയം സ്വന്തമാക്കിയത്. ജക്കാർത്ത (2018), ഹാങ്‌ഷൂ (2022) എന്നീ ഏഷ്യൻ ഗെയിംസുകളിലും ഇവർ സ്വർണനേട്ടം കരസ്ഥമാക്കിയിരുന്നു. സന്യ 2026 ഏഷ്യൻ ബീച്ച് ഗെയിംസിലും ഇവർ സ്വർണം നേടിയിട്ടുണ്ട്.

ഗ്രൂപ്പ് എ-യിൽ ഒന്നാമതായി നോക്കൗട്ട് ഘട്ടത്തിലെത്തിയ ഇരുവരും ക്വാർട്ടർ ഫൈനലിൽ ഇറാനെയും (2-0), സെമിഫൈനലിൽ തായ്‌ലൻഡിനെയും (2-0) പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. ടോക്കിയോ 2020 ഒളിമ്പിക്സിൽ വെങ്കലം നേടി ഖത്തറിനായി ചരിത്രം കുറിച്ചിട്ടുണ്ട്. കടുത്ത മത്സരമായിരുന്നു ഫൈനലെന്നും ഒരുമിച്ചുള്ള പ്രകടനവും ശ്രദ്ധയുമാണ് വിജയത്തിലേക്ക് നയിച്ചതെന്നും ഷെരീഫ് യൂനൂസ് പ്രതികരിച്ചു. ഈ നേട്ടം ഖത്തറിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 5 സ്വർണം, 6 വെള്ളി, 5 വെങ്കലം എന്നിങ്ങനെ ഏഷ്യൻ ഗെയിംസിൽ ഖത്തറിന്റെ ആകെ മെഡൽ നേട്ടം 16 ആയി ഉയർന്നു. ഏഷ്യൻ ഗെയിംസ് ഇന്ന് സമാപിക്കും.

ഖത്തറിനായി സഹോദരങ്ങളുടെ സുവർണ നേട്ടം

ദോഹ: ജപ്പാനിലെ ഐച്ചി നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് പാഡലിൽ മലേഷ്യയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി ഖത്തറിന് സ്വർണനേട്ടം. റാഷിദ് നവാഫ് -മഷാരി നവാഫ് സഹോദരങ്ങളാണ് ഖത്തറിനായി സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ പാഡൽ ഇനത്തിൽ ഖത്തർ നേടുന്ന ആദ്യ സ്വർണമെഡലാണിത്.

റാ​ഷി​ദ് ന​വാ​ഫ് -മ​ഷാ​രി ന​വാ​ഫ് സ​ഹോ​ദ​ര​ങ്ങ​ൾ സ്വർണമെഡലുമായി

മലേഷ്യയുടെ ഐദാൻ യൂനുസ്, ക്രിസ്റ്റ്യൻ ചിൻ ജോഡിയെ 6-3, 6-1 എന്ന സ്കോറിനാണ് ഖത്തരി താരങ്ങൾ കീഴടക്കിയത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് ഖത്തരി ടീം കാഴ്ചവെച്ചത്. പ്രീ ക്വാർട്ടറിൽ കുവൈത്തിനെയും ക്വാർട്ടറിൽ യു.എ.ഇയെയും സെമി ഫൈനലിൽ ഇറാനെയുമാണ് ഖത്തർ പരാജയപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asian Games; Hat-trick victory in beach volleyball
Next Story