Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ ക​പ്പ്​;...

ഏ​ഷ്യ​ൻ ക​പ്പ്​; ഇ​ന്നു മു​ത​ൽ ടി​ക്ക​റ്റ് ബു​ക്കി​ങ്...

text_fields
bookmark_border
asian games tickets
cancel
camera_alt

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ ടി​ക്ക​റ്റ് വി​ൽ​പ​ന സം​ബ​ന്ധി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ഹ​സ​ൻ റ​ബി​അ അ​ൽ കു​വാ​രി, ഖ​ത്ത​ർ ടൂ​റി​സം​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ പ്ര​മോ​ഷ​ൻ സെ​ക്​​ട​ർ ചീ​ഫ്​ അ​ബ്​​ദു​ൽ അ​ലി അ​ൽ മൗ​ല​വി എ​ന്നി​വ​ർ

പ​​ങ്കെ​ടു​ക്കു​ന്നു.

ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നു പി​ന്നാ​ലെ കാ​ൽ​പ​ന്ത്​ ആ​രാ​ധ​ക​ർ​ക്കാ​യി ഖ​ത്ത​ർ വി​രു​ന്നൊ​രു​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്റെ ടി​ക്ക​റ്റു​ക​ൾ ചൊ​വ്വാ​ഴ്​​ച മു​ത​ൽ സ്വ​ന്ത​മാ​ക്കാം. ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ 25 റി​യാ​ലി​ന്​ ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കി ക​ളി​കാ​ണാ​നു​ള്ള അ​വ​സ​ര​വു​മാ​യാ​ണ്​ ഏ​ഷ്യ​ൻ​ക​പ്പി​ന്റെ ടി​ക്ക​റ്റ്​ വി​ൽ​പ​ന​ക്ക്​ ചൊ​വ്വാ​ഴ്​​ച തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ http://asiancup2023.qa വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന്​ പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി ദോ​ഹ​യി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. നാ​ലു കാ​റ്റ​ഗ​റി​ക​ളി​ലാ​യി ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും. ഖ​ത്ത​റി​ലെ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​രാ​ധ​ക​ർ​ക്ക്​ ഓ​ൺ​ലൈ​ൻ വ​ഴി ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാ​വു​ന്ന​താ​ണ്.

ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ഏ​ഷ്യ​ൻ ക​പ്പ്​ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഖ​ത്ത​ർ ഒ​രു​ക്കു​ന്ന​തെ​ന്ന്​ സം​ഘാ​ട​ക​സ​മി​തി മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ഹ​സ​ൻ റ​ബി​അ അ​ൽ കു​വാ​രി പ​റ​ഞ്ഞു.

മ​റ്റു കാ​റ്റ​ഗ​റി​ക​ൾ ഉ​ൾ​പ്പെ​ടെ ടി​ക്ക​റ്റ്​ നി​ര​ക്കി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ചൊ​വ്വാ​ഴ്​​ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കും.ലോ​ക​ക​പ്പ്​ മാ​തൃ​ക​യി​ൽ ടൂ​ർ​ണ​മെൻറി​ന്റെ ഭാ​ഗ​മാ​യി നി​ര​വ​ധി ക​ല, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​​ങ്ങേ​റു​മെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം​ മാ​ർ​ക്ക​റ്റി​ങ്​ ആ​ൻ​ഡ്​ പ്ര​മോ​ഷ​ൻ സെ​ക്​​ട​ർ ചീ​ഫ്​ അ​ബ്​​ദു​ൽ അ​ലി അ​ൽ മൗ​ല​വി അ​റി​യി​ച്ചു.

നി​ര​വ​ധി വി​നോ​ദ​പ​രി​പാ​ടി​ക​ളും ടൂ​റി​സം മേ​ള​ക​ളും ഏ​ഷ്യ​ൻ ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്ത്​ ന​ട​ക്കു​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു. ലോ​ക​ക​പ്പ്​ മാ​തൃ​ക​യി​ൽ ഒ​രു ദി​നം ഒ​ന്നി​ലേ​റെ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ ഒ​തു​ക്ക​മു​ള്ള ഏ​ഷ്യ​ൻ ക​പ്പി​നാ​ണ്​ രാ​ജ്യം വേ​ദി​യാ​കു​ന്ന​തെ​ന്നും സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.

ചി​ല്ല​റ​കാ​ശി​ന്​ ക​ളി കാ​ണാം

40 റി​യാ​ലി​ന്​ ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​ൻ അ​വ​സ​രം ന​ൽ​കി​യ അ​തേ മാ​തൃ​ക​യി​ൽ​ത​ന്നെ​യാ​ണ്​ ഖ​ത്ത​ർ ഏ​ഷ്യ​ൻ ക​പ്പി​നും കാ​ണി​ക​ൾ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. 25 റി​യ​ൽ നി​ര​ക്കി​ൽ (562 രൂ​പ) വ​ൻ​ക​ര​യു​ടെ മി​ന്നും​പോ​രാ​ട്ട​ങ്ങ​ൾ കാ​ണാം. ഇ​തി​നു പു​റ​മെ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​കും.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​രാ​ധ​ക​ർ​ക്കു​ള്ള ടി​ക്ക​റ്റു​ക​ളും ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക്​ ചെ​യ്യാം. ഇ-​ടി​ക്ക​റ്റു​ക​ളാ​ണ്​ ബു​ക്ക്​​ചെ​യ്​​ത കാ​ണി​ക​ൾ​ക്ക്​ ല​ഭ്യ​മാ​വു​ക. വി​ദേ​ശ കാ​ണി​ക​ൾ​ക്കും വെ​ബ്​​സൈ​റ്റി​ൽ​നി​ന്നു​ത​ന്നെ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാം.

ഖ​ത്ത​ർ വേ​ദി​യാ​വു​ന്ന ഏ​ഷ്യ​ൻ ക​പ്പി​​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഏ​റ്റ​വും സു​പ്ര​ധാ​ന​മാ​യ ഘ​ട്ട​മാ​യാ​ണ്​ ടി​ക്ക​റ്റ്​ വി​ൽ​പ​ന ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്​ ഹ​സ​ൻ അ​ൽ കു​വാ​രി പ​റ​ഞ്ഞു. ഗ്രൂ​പ് റൗ​ണ്ടി​ൽ ഇ​ഷ്​​ട ടീ​മി​ന്റെ മ​ത്സ​ര​ങ്ങ​ൾ നോ​ക്കി​ത​ന്നെ ആ​രാ​ധ​ക​ർ​ക്ക്​ ടി​ക്ക​റ്റു​ക​ൾ ബു​ക്ക്​ ചെ​യ്യാം.

സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്താ​ൻ ഹ​യ്യാ വേ​ണ്ട

ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ ന​ട​പ്പാ​ക്കി​യ​തു​പോ​ലെ മാ​ച്ച്​ ടി​ക്ക​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഹ​യ്യാ കാ​ർ​ഡു​ക​ൾ ഏ​ഷ്യ​ൻ​ക​പ്പി​നു​ണ്ടാ​വി​ല്ലെ​ന്ന്​ ഹ​സ​ൻ റ​ബി​അ അ​ൽ കു​വാ​രി പ​റ​ഞ്ഞു. ​നി​ല​വി​ലു​ള്ള​തു​പോ​ലെ രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ഹ​യ്യാ വി​സ​യും മ​റ്റും ല​ഭ്യ​മാ​കും. അ​തേ​സ​മ​യം, മാ​ച്ച്​ ടി​ക്ക​റ്റു​മാ​യി ഹ​യ്യാ ബ​ന്ധി​പ്പി​ക്കി​ല്ല. ഇ-​ടി​ക്ക​റ്റു​മാ​യി​ത​ന്നെ കാ​ണി​ക​ൾ​ക്ക്​ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്താ​ൻ ക​ഴി​യു​ന്ന​താ​ണ്.ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ വേ​ള​യി​ൽ ഖ​ത്ത​ർ അ​വ​ത​രി​പ്പി​ച്ച ഹ​യ്യാ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

മാ​ച്ച്​ ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കു​ന്ന​വ​ർ​ക്ക്​ രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​നാ​നു​മ​തി​യും സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നും ബ​സ്, മെ​ട്രോ ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നും ഹ​യ്യ നി​ർ​ബ​ന്ധ​മാ​യി​രു​ന്നു.

ഇ-​ടി​ക്ക​റ്റ്​

ക​ട​ലാ​സ്​ ടി​ക്ക​റ്റി​ല്ലാ​ത്ത ​ഏ​ഷ്യ​ൻ ക​പ്പി​നാ​ണ്​ ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ബു​ക്ക്​ ചെ​യ്യു​ന്ന ആ​രാ​ധ​ക​ർ​ക്ക്​ ഡി​ജി​റ്റ​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കും. മൊ​ബൈ​ലി​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​ന്ന ഇ-​ടി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യം ക​വാ​ട​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച്​ പ്ര​വേ​ശി​ക്കാ​വു​ന്ന​താ​ണ്.

ഡി​ജി​റ്റ​ൽ വാ​ല​റ്റി​ലേ​ക്ക്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ സൂ​ക്ഷി​ക്കാ​വു​ന്ന​തി​നാ​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തു​​മ്പോ​ൾ ഇ​ൻ​റ​ർ​നെ​റ്റും നി​ർ​ബ​ന്ധ​മി​ല്ല. പേ​പ്പ​ർ ടി​ക്ക​റ്റ്​ ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ സു​സ്​​ഥി​ര​ത​യും പ​രി​സ്​​ഥി​തി സൗ​ഹൃ​ദ​വു​മാ​യ സം​വി​ധാ​ന​മാ​യി ഇ​ത്​ മാ​റും. ടി​ക്ക​റ്റ്​ വാ​ങ്ങി​യ ആ​രാ​ധ​ക​ർ​ക്ക്​ പു​ന​ർ​വി​ൽ​പ​ന ന​ട​ത്താ​ൻ ഔ​ദ്യോ​ഗി​ക ടി​ക്ക​റ്റി​ങ്​ പ്ലാ​റ്റ്​​ഫോം വ​ഴി സൗ​ക​ര്യ​മു​ണ്ടാ​വും.

24 ടീമുകൾ 51 മത്സരങ്ങൾ

ദോഹ: വൻകരയുടെ ഫുട്​ബാൾ മേളക്ക്​ മൂന്നാം തവണയാണ്​ ഖത്തർ വേദിയാവുന്നത്​. ജനുവരി 12ന്​ കിക്കോഫ്​ കുറിച്ച്​ ഫെബ്രുവരി 10 വരെ നടക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ ഉൾപ്പെടെ 24 രാജ്യങ്ങൾ മാറ്റുരക്കുന്നുണ്ട്​. ലോകകപ്പ്​ ഫൈനൽ വേദിയായിരുന്ന ലുസൈൽ സ്​റ്റേഡിയത്തിലാണ്​ ഉദ്​ഘാടന-ഫൈനൽ മത്സരങ്ങൾ. ലോകകപ്പിൻെർ ഏഴ്​ വേദികൾ ഉൾപ്പെടെ ഒമ്പത്​ സ്​റ്റേഡിയങ്ങളിലായാണ്​ ഒരു മാസം നീണ്ടു നിൽക്കുന്ന ഫുട്​ബാൾ കാർണിവൽ കാലം.

ലുസൈൽ, അൽ ബെയ്​ത്​, ഖലീഫ ഇൻറർനാഷണൽ, അൽ ജനൂബ്​, അഹമ്മദ്​ ബിൻഅലി, അൽ തുമാമ, എജ്യൂക്കേഷൻ സിറ്റി എന്നിവക്കു പുറമെ ജാസിം ബിൻ ഹമദ്​, അബ്​ദുല്ല ബിൻ ഖലീഫ എന്ന്​ സ്​റ്റേഡയങ്ങളും ഏഷ്യൻകപ്പിൻെർ വേദിയായി മാറും.

ടിക്കറ്റ്​ ബുക്ക്​ ചെയ്യും മുമ്പേ

ദോഹ: സുനിൽ ഛേത്രിയും ആഷിക്​ കുരുണിയനും സഹൽ അബ്​ദുൽ സമദും ഉൾപ്പെടെ പ്രിയപ്പെട്ട താരങ്ങൾ മാറ്റുരക്കു​േമ്പാൾ ഗാലറിയിൽ ആവേശമാവാൻ പ്രവാസി മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ കാണികൾക്കുമുള്ള അവരമാണിത്​. നേരത്തെ തന്നെ ഫിക്​സ്​ചർ പുറത്തു വിട്ടതിനാൽ ഇഷ്​ട ടീമുകളുടെ മത്സരങ്ങൾ നോക്കി തന്നെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ. ഗ്രൂപ്പ്​ ‘ബി’യിൽ ആസ്​ട്രേലിയ, ഉസ്​ബെകിസ്​താൻ, സിറിയ എന്നീ ടീമുകൾക്കൊപ്പമാണ്​ ഇന്ത്യയുടെ സ്​ഥാനം.

ഇന്ത്യയുടെ മത്സരങ്ങൾ

  • ജനുവരി 13: ഇന്ത്യ x ആസ്​ട്രേലിയ (അഹമ്മദ്​ ബിൻ അലി സ്​റ്റേഡിയം, 2.30pm)
  • ജനുവരി 18: ഇന്ത്യ x ഉസ്​ബെകിസ്​താൻ (അഹമ്മദ്​ ബിൻ അലി സ്​റ്റേഡിയം, 5.30pm)
  • ജനുവറി 23: സിറിയ x ഇന്ത്യ (അൽ ബെയ്​ത്​ സ്​റ്റേഡിയം, 2.30pm)

ഖത്തറിൻെറ മത്സരങ്ങൾ

  • ജനുവരി 12: ഖത്തർ x ലെബനാൻ (ലുസൈൽ, 8.00pm)
  • ജനുവരി 17: തജികിസ്​താൻ x ഖത്തർ (അൽ ബെയ്​ത്​, 5.30pm)
  • ജ​നു​വ​രി 22: ഖ​ത്ത​ർ x ചൈ​ന (ഖ​ലീ​ഫ സ്​​റ്റേ​ഡി​യം, 6.00 pm)

ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ

ദോ​ഹ: ഗ്രൂ​പ്​ റൗ​ണ്ടി​ൽ മൂ​ന്നാം കാ​റ്റ​ഗ​റി​ക​ൾ​ക്കു​ള്ള​ 25 റി​യാ​ലാ​ണ്​ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. ഫൈ​ന​ലി​ന്​ കാ​റ്റ​ഗ​റി ഒ​ന്ന്​ സീ​റ്റു​ക​ൾ​ക്ക്​ ഈ​ടാ​ക്കു​ന്ന 250 റി​യാ​ലാ​ണ്​ ഏ​റ്റ​വും​കൂ​ടി​യ നി​ര​ക്ക്. ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​നു​ള്ള ടി​ക്ക​റ്റ്​ വി​ല ഇ​ങ്ങ​നെ.

ഉദ്​ഘാടന മത്സരം

കാറ്റഗറി ഒന്ന്​ -250 റിയാൽ

കാറ്റഗറി രണ്ട്​- 100 റിയാൽ

കാറ്റഗറി മൂന്ന്​ -30 റിയാൽ

അസസ്സിബിലിറ്റി -30 റിയാൽ

ഗ്രൂ​പ് റൗ​ണ്ടും പ്രീ​ക്വാ​ർ​ട്ട​റും

കാറ്റഗറി ഒന്ന്​ 60 റിയാൽ

കാറ്റഗറി രണ്ട്​ 40 റിയാൽ

കാറ്റഗറി മൂന്ന്​ 25 റിയാൽ

അസസ്സിബിലിറ്റി 25 റിയാൽ

ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ

കാറ്റഗറി ഒന്ന്​ -100 റിയാൽ

കാറ്റഗറി രണ്ട്​- 60 റിയാൽ

കാറ്റഗറി രണ്ട്​- 60 റിയാൽ

അസസ്സിബിലിറ്റി -30 റിയാൽ

ഫൈനൽ

കാറ്റഗറി ഒന്ന്​: 250 റിയാൽ

കാറ്റഗറി രണ്ട്​ -100 റിയാൽ

കാറ്റഗറി മൂന്ന്​ -30 റിയാൽ

അസസ്സിബിലിറ്റി 30 റിയാൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsAsian Games 2023
News Summary - Asian Cup-Ticket booking starts from tuesday
Next Story