Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ ക​പ്പ്:...

ഏ​ഷ്യ​ൻ ക​പ്പ്: കാ​ണി​ക​ൾ​ക്ക് തു​ണ​യാ​യി ആ​ധു​നി​ക ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ

text_fields
bookmark_border
volunteers
cancel
camera_alt

മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലെ വ​ള​ന്റി​യ​ർ​മാ​ർ​ക്കൊ​പ്പം ചി​ത്രം പ​ക​ർ​ത്തു​ന്ന​വ​ർ

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ സം​ഘാ​ട​ന​ത്തി​ലെ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന ഘ​ട​ക​മാ​യി ആ​ധു​നി​ക ഗ​താ​ഗ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും. സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കും മ​റ്റു പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ആ​രാ​ധ​ക​രു​ടെ യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​തി​ലും തി​ര​ക്ക് കു​റ​ക്കു​ന്ന​തി​ലും സ​മ​ഗ്ര​മാ​യ ഗ​താ​ഗ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി.

ആ​രാ​ധ​ക​ർ​ക്ക് സു​ഗ​മ​മാ​യും വേ​ഗ​ത്തി​ലും ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​ത് ദോ​ഹ മെ​ട്രോ സേ​വ​ന​ങ്ങ​ളും റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് ബ​സു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ആ​ധു​നി​ക ഗ​താ​ഗ​ത അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളാ​യി​രു​ന്നു.സം​ഘാ​ട​ക സ​മി​തി പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ് വേ​ദി​ക​ളാ​യ ഒ​മ്പ​ത് സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ അ​ഞ്ചി​ലും ആ​രാ​ധ​ക​ർ​ക്ക് നേ​രി​ട്ട് മെ​ട്രോ വ​ഴി എ​ത്തി​ച്ചേ​രാ​ൻ ക​ഴി​ഞ്ഞു.

ബാ​ക്കി നാ​ല് സ്റ്റേ​ഡി​യ​ങ്ങ​ളും മെ​ട്രോ സ്റ്റേ​ഷ​നു​ക​ളും ത​മ്മി​ൽ റാ​പ്പി​ഡ് ട്രാ​ൻ​സി​റ്റ് ബ​സ് സ​ർ​വി​സു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ഗ​താ​ഗ​തം സാ​ധ്യ​മാ​ക്കി​യ​ത്. എ​ല്ലാ​വ​ർ​ക്കും മി​ക​ച്ച ഗ​താ​ഗ​ത അ​നു​ഭ​വം ന​ൽ​കു​ക​യെ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ത്സ​ര​ദി​വ​സ​ങ്ങ​ളി​ൽ ടി​ക്ക​റ്റ് ഉ​ട​മ​ക​ൾ​ക്ക് പ്ര​തി​ദി​ന സൗ​ജ​ന്യ ടി​ക്ക​റ്റ് ന​ൽ​കാ​നും അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ച്ചു.ഗ​താ​ഗ​ത​ത്തി​നും ആ​ശ​യ​വി​നി​മ​യ​ത്തി​നു​മാ​യി ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ​യും പ​ദ്ധ​തി​യും കൃ​ത്യ​മാ​യി​രു​ന്നെ​ന്ന് എ​ൽ.​ഒ.​സി മൊ​ബി​ലി​റ്റി ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക് ഡെ​പ്യൂ​ട്ടി എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ഹ്മ​ദ് അ​ൽ ബി​ൻ​അ​ലി പ​റ​ഞ്ഞു.

ടൂ​ർ​ണ​മെ​ന്റി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പാ​യി​രു​ന്നു ആ​രാ​ധ​ക​രെ​ന്നും, അ​വ​ർ​ക്ക് സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും സു​ഖ​ക​ര​വും സു​ഗ​മ​വു​മാ​യ ഗ​താ​ഗ​ത അ​നു​ഭ​വം ന​ൽ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും ബി​ൻ​അ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.ടൂ​ർ​ണ​മെ​ന്റ് കാ​ല​യ​ള​വി​ൽ എ​ട്ട് ല​ക്ഷ​ത്തി​ല​ധി​കം പേ​ർ സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ​ത്താ​ൻ ദോ​ഹ മെ​ട്രോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. 3354 ബ​സു​ക​ൾ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​രാ​ധ​ക​രെ സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ചു-​അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ആ​റു​ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ് മെ​ട്രോ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. 110 ട്രെ​യി​നു​ക​ൾ മു​ഴു​സ​മ​യ സ​ർ​വി​സി​ൽ 83358 ട്രി​പ്പു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ആ​രാ​ധ​ക​ർ​ക്ക് സേ​വ​നം ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന ത​ന്ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യി 3000 ജീ​വ​ന​ക്കാ​ർ അ​വ​ർ​ക്കാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ആ​രാ​ധ​ക​ർ​ക്ക് ഗ​താ​ഗ​ത പി​ന്തു​ണ ന​ൽ​കാ​നാ​യി എ​ല്ലാ സ്റ്റേ​ഡി​യ​ങ്ങ​ളി​ലും 25 ഗോ​ൾ​ഫ് കാ​ർ​ട്ടു​ക​ളും അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsTravel FacilityAFC Asian Cup 2024
News Summary - Asian Cup- Modern facilities to help audience
Next Story