ഏഷ്യൻ കപ്പ് ബാസ്കറ്റ്ബാൾ യോഗ്യത: ഇന്ത്യയെ തോൽപിച്ച് ഖത്തർ
text_fieldsഇന്ത്യ-ഖത്തർ ബാസ്കറ്റ്ബാൾ മത്സരത്തിൽനിന്ന്
ദോഹ: 2025ൽ സൗദിയിൽ നടക്കുന്ന ഫിബ ഏഷ്യൻ കപ്പ് ബാസ്കറ്റ്ബാൾ യോഗ്യത റൗണ്ടിൽ ഇന്ത്യയെ തോൽപിച്ച് ഖത്തറിന്റെ കുതിപ്പ്. ചെന്നൈയിൽ നടന്ന യോഗ്യത റൗണ്ടിലെ ഗ്രൂപ് ‘ഇ’ മത്സരത്തിൽ 69-53 എന്ന സ്കോറിനായിരുന്നു ഖത്തർ ഇന്ത്യയെ തോൽപിച്ചത്. ആദ്യ രണ്ടു കളികളിൽ തോൽവി വഴങ്ങിയ ശേഷമാണ് ഖത്തർ വിജയവഴിയിൽ തിരിച്ചെത്തിയത്. നേരത്തേ, ഇറാൻ, കസാഖ്സ്താൻ എന്നിവരുമായി തോറ്റ ശേഷമായിരുന്നു ഖത്തർ ഇന്ത്യയെ തോൽപിച്ചത്. നാല് ക്വാർട്ടറുകളിൽ 14-17, 17-19, 8-14, 14-19 എന്നായിരുന്നു ഖത്തറിന്റെ ലീഡ്. ടെയ്ലർ ഹാരിസ്, മൈക് ലെവിസ്, ബാബകർ ഡീയങ് എന്നിവർ മികച്ച പ്രകടനവുമായി ഖത്തറിന്റെ കുതിപ്പിന് ആവേശം പകർന്നു. നവംബർ 25ന് ദോഹയിൽ ഇറാനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം.

