ഏഷ്യൻ ക്ലബ് അത്ലറ്റിക്സ് അൽ അഹ്ലിക്ക് നാല് സ്വർണം
text_fieldsവെസ്റ്റ് ഏഷ്യൻ ക്ലബ് അത്ലറ്റിക്സ് ലോങ്ജംപിൽ അൽ അഹ്ലി താരത്തിന്റെ പ്രകടനം, വെസ്റ്റ് ഏഷ്യൻ ക്ലബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ
ഉദ്ഘാടന ചടങ്ങിൽ മുഅതസ് ബർഷിം പ്രതിജ്ഞ
ചൊല്ലിക്കൊടുക്കുന്നു
ദോഹ: ഖത്തർ സ്പോർട്സ് ക്ലബിന്റെ സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ക്ലബ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തരി ക്ലബായ അൽ അഹ്ലിക്ക് മെഡൽ കൊയ്ത്ത്. തിങ്കളാഴ്ച രാത്രിവരെ നീണ്ടുനിന്ന ആദ്യദിനത്തിലെ മത്സരത്തിൽ നാലു സ്വർണവുമായി ആതിഥേയ ക്ലബ് കുതിപ്പ് തുടങ്ങി.
തിങ്കളാഴ്ച വൈകുന്നേരം പ്രൗഢഗംഭീരമായ ചടങ്ങുകളോടെയായിരുന്നു മീറ്റിന്റെ തുടക്കം. ഖത്തറിന്റെ ഹൈജംപ് ഒളിമ്പിക്സ് ലോകചാമ്പ്യൻ താരം മുഅതസ് ബർഷിം മുഖ്യാതിഥിയായി.
താരങ്ങളുടെ മാർച്ച് പാസ്റ്റിനുശേഷം ബർഷിം ചാമ്പ്യൻഷിപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഏഷ്യൻ അത്ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ദഹ്ലൻ അൽ അഹമ്മദ്, ഖത്തർ അത്ലറ്റിക്സ് പ്രസിഡന്റും വെസ്റ്റ് ഏഷ്യൻ അത്ലറ്റിക്സ് വൈസ് പ്രസിഡന്റുമായ മുഹമ്മദ് ഈ അൽ ഫദല എന്നിവർ പങ്കെടുത്തു.
ആദ്യദിനത്തിൽ അൽ അഹ്ലിയുടെ പുരുഷ വിഭാഗം 10 കി.മീറ്ററിൽ മുഹമ്മദ് അലി അമ്മാർ ആദ്യ സ്വർണം നേടി. പുരുഷ ലോങ്ജംപിൽ അൽ അഹ്ലിയുടെ ഡേവിഡ് ബ്രഡോൾ 7.75 മീറ്റർ പ്രകടനവുമായി സ്വർണം നേടി. ഷോട്ട്പുട്ടിൽ യുസുഫ് ബകിതിന്റെ വകയായിരുന്നു മൂന്നാം സ്വർണം. 19.68 മീറ്റർ ദൂരം താണ്ടിയ താരം സൗദി, കുവൈത്ത് താരങ്ങളെ പിന്നിലാക്കി. വനിതാ ഹാമർ ത്രോയിൽ അൽ അഹ്ലിയുടെ റുവാൻ അയ്മൻ താഹയും സ്വർണം നേടി. ഖത്തറിന്റെ അൽ അറബി ക്ലബ് താരം ലിൻഡ ബ്രിട്ടിനാണ് വെള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

