Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​ൻ​ക​ര​യു​ടെ...

വ​ൻ​ക​ര​യു​ടെ താ​ര​മാ​യി ബ​ർ​ഷിം

text_fields
bookmark_border
വ​ൻ​ക​ര​യു​ടെ താ​ര​മാ​യി ബ​ർ​ഷിം
cancel
camera_alt

മു​അ​ത​സ്

ഈ​സാ ബ​ർ​ഷിം

ദോ​ഹ: ഖ​ത്ത​റി​ന്റെ ഒ​ളി​മ്പി​ക്സ്, ലോ​ക​ചാ​മ്പ്യ​ൻ മു​അ​ത​സ് ബ​ർ​ഷി​മി​നെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഏ​ഷ്യ​ൻ പു​രു​ഷ കാ​യി​ക താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ രൂ​പ​വ​ത്ക​ര​ണ​ത്തി​ന്റെ 50 വ​ർ​ഷം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഖ​ത്ത​റി​ന്റെ സൂ​പ്പ​ർ​താ​ര​ത്തെ വീ​ണ്ടു​മൊ​രി​ക്ക​ൽ വ​ൻ​ക​ര​യു​ടെ മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം താ​യ്‍ല​ൻ​ഡി​ലെ ബാ​ങ്കോ​ക്കി​ൽ പ്ര​ഖ്യാ​പ​നം ന​ട​ത്തി. 2018ൽ ​വ​ൻ​ക​ര​യു​ടെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​ർ​ഷി​മി​നെ ര​ണ്ടാം ത​വ​ണ​യാ​ണ് മി​ക​ച്ച പു​രു​ഷ​താ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ബ​ർ​ഷി​മി​ന്റെ പി​താ​വ് ഈ​സ ബ​ർ​ഷിം പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഖ​ത്ത​ർ അ​ത്‍ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഈ​സാ അ​ൽ ഫ​ദ​ല അ​ഭി​ന​ന്ദി​ച്ചു.

2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ലും 2016 റി​യോ ഒ​ളി​മ്പി​ക്സി​ലും ഹൈ​ജം​പി​ൽ വെ​ള്ളി​യും 2020 ടോ​ക്യോ ഒ​ളി​മ്പി​ക്സി​ൽ സ്വ​ർ​ണ​വും നേ​ടി​യ ബ​ർ​ഷിം 2017, 2019, 2022 ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ലെ​യും സ്വ​ർ​ണ ജേ​താ​വാ​ണ്. നി​ല​വി​ൽ സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ചൈ​ന​യി​ലെ ഹാ​ങ്ഷു​വി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ബ​ർ​ഷിം. ഡ​യ​മ​ണ്ട് ലീ​ഗ്, ലോ​ക അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ് ഉ​ൾ​പ്പെ​ടെ മ​ത്സ​ര​ങ്ങ​ളും മു​ന്നി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BarshimAsian AthleticsBest Male Sportsman
News Summary - Asian Athletics Best Male Sportsman Award to Barshim
Next Story