Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ബ​സ​മി​ന് സ്വ​ർ​ണം; ഒ​ളി​മ്പി​ക്സ്,ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് യോ​ഗ്യ​ത​

text_fields
bookmark_border
Asian Athletics
cancel
camera_alt

400 മീ. ​ഹ​ർ​ഡ്ൽ​സി​ൽ സ്വ​ർ​ണം നേ​ടി​യ ബ​സം മു​ഹ​മ്മ​ദ് ഹ​മീ​ദ്

ദോ​ഹ: താ​യ്‍ല​ൻ​ഡി​ലെ ബാ​ങ്കോ​ക്കി​ൽ ന​ട​ക്കു​ന്ന 41ാമ​ത് ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ന് ഒ​രു സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും. 400 മീ​റ്റ​ർ ഹ​ർ​ഡ്ൽ​സി​ൽ 48.64 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ്ചെ​യ്ത് ബ​സം മു​ഹ​മ്മ​ദ് ഹ​മീ​ദ് രാ​ജ്യ​ത്തി​ന്റെ ആ​ദ്യ സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ട​ക്കാ​ര​നാ​യ​തി​നൊ​പ്പം ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നും ഒ​ളി​മ്പി​ക്സി​നും യോ​ഗ്യ​ത​യും ഉ​റ​പ്പി​ച്ചു. ജ​പ്പാ​ന്റെ യു​സാ​കു കൊ​ഡ​മ​യെ​യും ഇ​ന്ത്യ​യു​ടെ സ​ന്തോ​ഷ് കു​മാ​ർ ത​മി​ഴ​ര​​സ​നെ​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​യി​രു​ന്നു ബ​സ​മി​ന്റെ സ്വ​ർ​ണ​നേ​ട്ടം. ഞാ​യ​റാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഖ​ത്ത​റി​ന്റെ ആ​ദ്യ സ്വ​ർ​ണം കൂ​ടി​യാ​യി​രു​ന്നു ട്രാ​ക്കി​ലെ ക​രു​ത്ത​ൻ ബ​സ​മി​ലൂ​ടെ എ​ത്തി​യ​ത്.

23കാ​ര​നാ​യ ബ​സ​മി​ന്റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ബാ​ങ്കോ​ക്കി​ൽ കാ​ഴ്ച​വെ​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ മൊ​റോ​ക്കോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​മാ​ണ് മ​റി​ക​ട​ന്ന​ത്. സ്വ​ർ​ണ​നേ​ട്ട​ത്തോ​ടെ ബ​സം ആ​ഗ​സ്റ്റി​ൽ ഹം​ഗ​റി​യി​ലെ ബു​ഡ​പെ​സ്റ്റി​ൽ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നും 2024 പാ​രി​സ് ഒ​ളി​മ്പി​ക്സി​നും യോ​ഗ്യ​ത നേ​ടി. ഹ​ർ​ഡ്ൽ​സി​ൽ 48.70 സെ​ക്ക​ൻ​ഡാ​യി​രു​ന്നു ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള യോ​ഗ്യ​ത.

ഹൈ​ജം​പി​ൽ നി​ല​വി​ലെ ഒ​ളി​മ്പി​ക്സ്, ലോ​ക​ചാ​മ്പ്യ​നാ​യ മു​അ​ത് ബ​ർ​ഷി​മി​നൊ​പ്പം വ​രാ​നി​രി​ക്കു​ന്ന ലോ​ക-​ഒ​ളി​മ്പി​ക്സ് പോ​രാ​ട്ട​ങ്ങ​ളി​ൽ ഖ​ത്ത​റി​ന്റെ പ്ര​ധാ​ന പ്ര​തീ​ക്ഷ​യാ​വും ബ​സം. ട്രാ​ക്കി​ൽ ഖ​ത്ത​റി​ന്റെ മു​ൻ​നി​ര താ​രം കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം. ഒ​രാ​ഴ്ച മു​മ്പ് അ​റ​ബ് ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സി​ൽ സ്വ​ർ​ണം നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബ​സം ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ബാ​ങ്കോ​ക്കി​ലേ​ക്ക് പ​റ​ന്ന​ത്. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 3000 മീ​റ്റ​ർ പു​രു​ഷ വി​ഭാ​ഗം സ്റ്റീ​പ്ൾ ചേ​സി​ൽ ഖ​ത്ത​റി​ന്റെ യാ​സി​ർ സാ​ലിം ആ​ണ് വെ​ള്ളി നേ​ടി​യ​ത്. 8:37.11 മി​നി​റ്റി​ലാ​യി​രു​ന്നു യാ​സി​ർ ര​ണ്ടാ​മ​താ​യി ഫി​നി​ഷ് ചെ​യ്ത​ത്. ജ​പ്പാ​ൻ താ​രം റ്യോ​മ അ​വോ​കി​യാ​ണ് ഒ​ന്നാ​മ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OlympicsAsian AthleticsBazmin
News Summary - Asian Athletics Bazmin wins gold; Olympics and World Championship qualifications
Next Story