Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ എ​യ​ർ​ഗ​ൺ...

ഏ​ഷ്യ​ൻ എ​യ​ർ​ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​: അ​മ​ൽ മു​ഹ​മ്മ​ദി​ന്​ സ്വ​ർ​ണം

text_fields
bookmark_border
ഏ​ഷ്യ​ൻ എ​യ​ർ​ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്​:   അ​മ​ൽ മു​ഹ​മ്മ​ദി​ന്​ സ്വ​ർ​ണം
cancel
camera_alt

ഏ​ഷ്യ​ൻ എ​യ​ർ ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ ഖ​ത്ത​റി​െൻറ അ​മ​ൽ മു​ഹ​മ്മ​ദ്

ദോ​ഹ: ക​സാ​ഖ്​​സ്​​താ​നി​ലെ ഷിം​കെൻറി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ​എ​യ​ർ ഗ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​നേ​ട്ട​വു​മാ​യി ഖ​ത്ത​റി​െൻറ അ​മ​ൽ മു​ഹ​മ്മ​ദ്. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ റ​ണ്ണി​ങ്​ ടാ​ർ​ഗ​റ്റി​ൽ വ്യ​ക്ത​മാ​യ ലീ​ഡോ​ടെ​യാ​ണ് അ​മ​ൽ മു​ഹ​മ്മ​ദ്​ സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. ഫൈ​ന​ൽ റൗ​ണ്ടി​ൽ ക​സാ​ഖ്​​സ്​​താ​െൻറ ഫാ​തി​മ ഇ​ർ​ന​​സ​റോ​വ​യെ 6-3 സ്​​കോ​റി​ന്​ പി​ന്നി​ലാ​ക്കി. സെ​മി​യി​ൽ ക​സാ​ഖ്​​സ്​​താ​െൻറ​ത​ന്നെ അ​ല​ക്​​സാ​ൻ​ഡ്ര സ​ദു​വാ​ക​സോ​വ​യെ 6-2ന്​ ​തോ​ൽ​പ്പി​ച്ചാ​ണ്​ ഫൈ​ന​ലി​ലേ​ക്ക്​ മു​ന്നേ​റി​യ​ത്. രാ​ജ്യ​ത്തി​െൻറ അ​ഭി​മാ​ന​മാ​യി മാ​റി​യ അ​മ​ൽ മു​ഹ​മ്മ​ദി​നെ ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ജൂ​ആ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി അ​ഭി​ന​ന്ദി​ച്ചു. ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ്​ അ​മ​ലി​േ​ൻ​തെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദേ​ഹം, തു​ട​ർ​മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം ആ​ശം​സി​ച്ചു.

'ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച ഷൂ​ട്ട​ർ​മാ​ർ പ​​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെൻറി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​മാ​യി​രു​ന്നു നേ​രി​ട്ട​ത്. എ​ന്നാ​ൽ, ന​ല്ല പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. കോ​ച്ചും ന​ന്നാ​യി പി​ന്തു​ണ​ച്ചു. ഈ ​ജ​യം ഭാ​വി​യി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ആ​ത്മ​വി​ശ്വാ​സം ന​ൽ​കും' -മ​ത്സ​ര​ശേ​ഷം അ​മ​ൽ മു​ഹ​മ്മ​ദ്​ പ്ര​തി​ക​രി​ച്ചു. ഖ​ത്ത​ർ ആ​ർ​ച്ച​റി ഫെ​ഡ​റേ​ഷ​ൻ ​സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ജി​ദ്​ അ​ഹ​മ്മ​ദ്​ അ​ൽ നു​​ഐ​ഹ​മി, ദേ​ശീ​യ ഷൂ​ട്ടി​ങ്​ ടീം ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ലി സ​ഈ​ദ്​ അ​ൽ മ​നാ​യ്​ എ​ന്നി​വ​ർ അ​മ​ൽ മു​ഹ​മ്മ​ദി​െൻറ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Airgun Championship: Amal Muhammed wins gold
Next Story