ഏഷ്യ കപ്പ് റൈസിങ് സ്റ്റാർ; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോൽവി
text_fieldsബംഗ്ലാദേശ് താരങ്ങളുടെ ആഹ്ലാദം
ദോഹ: ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് സെമിഫൈനലിൽ ഇന്ത്യക്ക് തോൽവി. സെമി ഫൈനൽ മത്സരത്തിൽ സൂപ്പർ ഓവറിലൂടെ ഇന്ത്യയെ കീഴടക്കി ബംഗ്ലാദേശ്. നിശ്ചിത ഓവറിൽ ഇരു ടീമികളും 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി. സൂപ്പർ ഓവറിൽ റൺസ് ഒന്നും നേടാതെ രണ്ട് വിക്കറ്റ് ഇന്ത്യ നഷ്ടപ്പെടുത്തി. ബംഗ്ലാദേശ് പേസർ റിപ്പൺ മൊണ്ടോൾ ആദ്യ രണ്ട് പന്തുകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ പൂജ്യത്തിന് പുറത്താക്കി. ആദ്യ ബാളിൽ ജിതിൻ ഷർമയുടെ വിക്കറ്റ് തെറിപ്പിച്ചപ്പോൾ രണ്ടാമത്തെ ബാളിൽ അശുതോഷ് ശർമയെ ക്യാച്ചിങ്ങിലൂടെയും പുറത്താക്കുകയായിരുന്നു.
എന്നാൽ, മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് യാസിർ അലിയെ പുറത്താക്കി സുയാഷ് ശർമ ഇന്ത്യക്കുവേണ്ടി നേടിയെങ്കിലും, രണ്ടാമത്തെ പന്ത് വൈഡ് പോയതോടെ ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു.
നേരത്തേ, ക്യാപ്റ്റൻ ജിതേഷ് ശർമ ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് എ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓപണർ ഹബീബുർറഹ്മാൻ 46 പന്തിൽ 65 റൺസ് നേടി മികച്ച തുടക്കം നൽകിയത്. അവസാന ഓവറുകളിൽ മെഹ്റോബിന്റെയും യാസിറിന്റെയും അതിശയിപ്പിക്കുന്ന ഫിനിഷിങ്ങിൽ ബംഗ്ലാദേശ് സ്കോർ 194ൽ എത്തിച്ചു. അവസാന രണ്ട് ഓവറുകളിൽ 50 റൺസാണ് ഇരുവരുടേയും കൂട്ടുകെട്ടിൽ നേടിയത്. അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, വൈഭവിന്റെ ഫോമിൽ മികച്ച തുടക്കമാണ് പുറത്തെടുത്തത്. പക്ഷേ, 15 പന്തിൽ 38 റൺസ് നേടി പുറത്തായപ്പോൾ ഇന്ത്യയുടെ ബാറ്റിങ്ങിനെ തളർത്തി. അവസാന ഓവറിൽ അവസാന നിമിഷം വരെയും നിർണായകമായ കളിയിൽ സ്കോർ 194ൽ എത്തിച്ച് ഇന്ത്യ സമനില പിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

