ദോഹ: ഏഷ്യന്‍ കപ്പിലെ ഖത്തറിെൻറ ചരിത്രനേട്ടത്തിെൻറ സ്മരണാര്‍ഥം ഖത്തര്‍ പോസ്റ്റ് പ്രത്യേക അനുസ്മ രണ സ്റ്റാമ്പ് പുറത്തിറക്കി. ദേശീയ ഫുട്ബോള്‍ ടീമിലെ അംഗങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സ്റ്റാമ്പാണ് പുറത്തിറക്കിയത്.
ഇതോടൊപ്പം പ്രത്യേക പോസ്റ്റുകാര്‍ഡും സജ്ജമാക്കി. ക്യുപോസ്റ്റിെൻറ ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ തുര്‍ക്കിഷ് സൂഖ് മുഖേന ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഒരാഴ്ച ഷിപ്പിങ് സേവനങ്ങള്‍ സൗജന്യമായിരിക്കും. ഖത്തറിെൻറ അഭിമാനാര്‍ഹമായ ചരിത്രവിജയത്തിലും വ്യക്തിഗത അംഗീകാരങ്ങളിലും ഭ രണനേതൃത്വത്തെ അഭിനന്ദിക്കുന്നതായി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫാലേഹ് മുഹമ്മദ് അ ല്നുഐമി അറിയിച്ചു.