ചാലിയർ ദോഹ ധീരതാ പുരസ്കാരം അഷ്റഫിന്
text_fieldsചാലിയാർ ദോഹയുടെ ‘ബ്രേവറി അവാർഡ്’ കെ.ഇ. അഷ്റഫിന് സമ്മാനിക്കുന്നു
ദോഹ: കെ.ഇ. അഷ്‌റഫിനെ ചാലിയാർ ദോഹ 'ബ്രേവറി അവാർഡ്' നൽകി ആദരിച്ചു. ശനിയാഴ്ച കടവ് റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ ചാലിയാർ ദോഹ ആക്ടിങ് പ്രസിഡൻറ് സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. രണ്ടു കുട്ടികളുടെ ജീവൻ രക്ഷിച്ച അഷ്റഫിേൻറത് പോലുള്ള ധീരമായ പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃകയാന്നെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കടലിൽ കുളിക്കാൻ പോകുന്നവർ ഇറങ്ങുന്നതിനു മുമ്പ് സുരക്ഷാ മാർഗ നിർദേശങ്ങൾ പൂർണമായും പിന്തുടരേണ്ടത് അത്യാവശ്യമാണെന്ന് മറുപടി പ്രസംഗത്തിൽ കെ.ഇ. അഷ്‌റഫ് സദസ്സിനെ ഓർമിപ്പിച്ചു. അജ്‌മൽ അരീക്കോട്, ജാബിർ, ലയിസ് കുനിയിൽ, രഘുനാഥ്, ഹസീബ് എന്നിവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ് സ്വാഗതവും സെക്രട്ടറി സാബിഖ് എടവണ്ണ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.