Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴക്കാല മുന്നൊരുക്കം; വിപുലമായ സജ്ജീകരണങ്ങളുമായി അഷ്ഗാൽ

text_fields
bookmark_border
ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി 4061 ഡെബ്രിസ് ട്രാപ്പുകൾ സ്ഥാപിച്ചു
മഴക്കാല മുന്നൊരുക്കം; വിപുലമായ സജ്ജീകരണങ്ങളുമായി അഷ്ഗാൽ
cancel

ദോഹ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിപുലമായ സജ്ജീകരണങ്ങളുമായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മഴവെള്ള ഡ്രെയിനേജ് ശൃംഖലയിൽ 4,061 ഡെബ്രിസ് ട്രാപ്പുകൾ സ്ഥാപിച്ചു. മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനും ഡ്രെയിനേജ് സംഭരണശേഷി വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി.

ഡ്രെയിനേജ് പൈപ്പുകളിൽ മണ്ണ്, ഉണങ്ങിയ ഇലകൾ, മറ്റ് മാലിന്യങ്ങൾ എന്നിവ അടിഞ്ഞുകൂടി തടസ്സങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഇത്തരം ട്രാപ്പുകൾ സ്ഥാപിക്കുന്നതിലൂടെ സാധിക്കും. പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ജീവനക്കാർക്ക് എളുപ്പത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും വൃത്തിയാക്കാനും സാധിക്കുന്ന രീതിയിലാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഇതിലൂടെ ഡ്രെയിനേജ് സംവിധാനങ്ങളുടെ സുസ്ഥിരമായ പരിപാലനവും തടസ്സമില്ലാത്ത പ്രവർത്തനവും ഉറപ്പാക്കുന്നു. കനത്ത മഴ പെയ്യുമ്പോൾ റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതും പ്രളയസമാനമായ സാഹചര്യങ്ങളും ഇതിലൂടെ ഇല്ലാതാക്കാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ashghal installs 4,061 debris traps to streamline drainage system
Next Story