അഷ്ഗാൽ ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചു
text_fieldsദോഹ: പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ തങ്ങളുടെ ഒരു ജീവനക്കാരനെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായി അറിയിച്ചു.
സുതാര്യതയും സത്യസന്ധതയും ഉയർത്തിപ്പിടിക്കുന്നതിനും ഭരണനിർവഹണ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നതിനുംവേണ്ടിയാണ് ഈ നടപടിയെന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രസ്താവനയിൽ അഷ്ഗാൽ വ്യക്തമാക്കി. അതേസമയം, ഉദ്യോഗസ്ഥനെതിരെ നടപടിക്കുള്ള കാരണം അഷ്ഗാൽ വെളിപ്പെടുത്തിയിട്ടില്ല.
നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കുന്നതിലൂടെ ജീവനക്കാർ അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിനും അതുവഴി തൊഴിൽപരമായ സത്യസന്ധത ഉറപ്പാക്കാനും പൊതുജനതാൽപര്യങ്ങൾ സംരക്ഷിക്കാനും സർക്കാർ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനും സാധിക്കുന്നു. സുതാര്യതയും സത്യസന്ധതയും അടിസ്ഥാനമാക്കി തൊഴിൽ അന്തരീക്ഷം സുതാര്യമാക്കാനുമുള്ള ശ്രമങ്ങൾ തുടരുമെന്നും പൊതുജനതാൽപര്യം സംരക്ഷിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളിൽ പൊതുജന വിശ്വാസം ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അവർ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

