ദോഹ: അശ്ഗാലിെൻറ ദോഹ സൗത്ത് മെയിൻ ട്രങ്ക് സീവർ (എം.ടി.എസ്) പദ്ധതിക്ക് സീക്വൽ അംഗീകാരം. സീക്വലിെൻറ (സിവിൽ എൻജിനീയറിങ് എൻവയൺമെൻറൽ ക്വാളിറ്റി അസസ്മെൻറ് ആൻഡ് അവാർഡ് സ്കീം) ഡിസൈൻ ആൻഡ് ബിൽഡ് ബഹുമതി നേടുന്ന മേഖലയിലെ ആദ്യ പദ്ധതി കൂടിയാണ് ദോഹ സൗത്ത് മെയിൻ ട്രങ്ക് സീവർ പദ്ധതി. ദോഹ സൗത്ത് സീവേജ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുടെ ഭാഗമായി മെയിൻ ട്രങ്ക് സീവർ നിർമാണം കഴിഞ്ഞ ഏപ്രിലിൽ അശ്ഗാൽ പൂർത്തീകരിച്ചിരുന്നു.
അന്താരാഷ്ട്ര മാനേജ്മെൻറ് കൺസൾട്ടൻറ് ജേക്കബ്സുമായി ചേർന്നായിരുന്നു നിർമാണം. ദക്ഷിണ ദോഹയിലെ വിവിധ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചുള്ളതാണ് ദോഹ സൗത്ത് സീവേജ് പദ്ധതി.നോർത്തേൺ, വെസ്റ്റേൺ, ഈസ്റ്റേൺ എന്നിങ്ങനെ മൂന്ന് ശാഖകളായി 16 കിലോമീറ്റർ നീളത്തിലാണ് മെയിൻ ട്രങ്ക് സീവർ പദ്ധതി. നോർത്തേൺ ശാഖ നാല് കിലോമീറ്റർ കൂടി ദീർഘിപ്പിച്ച് റൗദത് അൽ ഖൈൽ, നുഐജ മേ ഖലയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.പദ്ധതി പൂർത്തിയാകുന്നതോടെ ദോഹയുടെ തെക്ക് ഭാഗത്തെ വിവിധ കേന്ദ്രങ്ങളിലായി 20 ഫൗൾ സീവർ പമ്പിങ് സ്റ്റേഷനുകൾ നിലവിൽവരും. ഭാവിയിലെ ജനസംഖ്യാ വർധനകൂടി മുന്നിൽ കണ്ടാണ് പദ്ധതി വിശാലതലത്തിൽ നടപ്പാക്കുന്നത്.