രണ്ട് ഇൻറർചെയ്ഞ്ചുകൾ തുറന്ന് അശ്ഗാൽ
text_fieldsപുതുതായി തുറന്ന ഇൻറർചെയ്ഞ്ച് പാത
ദോഹ: സബാഹ് അൽ അഹമ്മദ് കോറിഡോറിനെ ബന്ധിപ്പിക്കുന്ന സൽവ റോഡിലെ ഫലേഹ് ബിൻ നാസർ ഇൻറർചെയ്ഞ്ചും ഹലൂൽ സ്ട്രീറ്റിലെ ഹലൂൽ ഇൻറർചെയ്ഞ്ചും സഞ്ചാര യോഗ്യമായതായി അഷ്ഗാൽ അറിയിച്ചു.
ട്വിറ്ററിലൂടെ ചിത്രവും റൂട്ട് മാപ്പും പങ്കുവെച്ചാണ് അശ്ഗാൽ രാജ്യത്തെ നിർമാണ പ്രവർത്തനങ്ങളിലെ മറ്റൊരു നേട്ടം പങ്കുവെച്ചത്. പുതിയ ഇൻറർചെയ്ഞ്ച് പാതകൾ തുറക്കുന്നതോടെ ബു ഹാമൂർ, അൽ മമൗറ, ഐൻ ഖാലിദ്, അൽ വാബ്, അൽ അസീസിയ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം കൂടുതൽ എളുപ്പമാവുമെന്ന് അശ്ഗാൽ അറിയിച്ചു.
ഹലൂൽ ഇൻർചെയ്ഞ്ച്, ഹാലൂൾ സ്ട്രീറ്റിനെ സബാഹ് അൽ അഹ്മദ് കോറിഡോറിലെ എല്ലാ റോഡുകളുമായും, സൽവ റോഡിലെ ഫലെഹ് ബിൻ നാസർ ഇൻറർചെയ്ഞ്ചുമായും ബന്ധിപ്പിക്കുന്നു.
ലോകകപ്പിന് മുന്നോടിയായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ നിർണായകം കൂടിയാണ് ഈ പുതിയ പാതകളുടെ പൂർത്തീകരണം.

