അശ്ഗാലിന് യൂറോപ്യൻ ഫൗണ്ടേഷൻ ഫൈവ് സ്റ്റാർ അംഗീകാരം
text_fieldsഅശ്ഗാൽ പ്ലാനിങ് ആൻഡ് ക്വാളിറ്റി ഡയറക്ടർ എൻജി. ജമാൽ ഷെരിദ അൽ കഅബി സംസാരിക്കുന്നു
ദോഹ: ബെൽജിയത്തിലെ യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്മെന്റ് (ഇ.എഫ്.ക്യു.എം) ഏറ്റവും മികച്ച പ്രകടനത്തിന് നൽകുന്ന ഫൈവ് സ്റ്റാർ അംഗീകാരം അശ്ഗാലിന്. ഇ.എഫ്.എം.ക്യു ബഹുമതി നേടുന്ന പ്രഥമ സർക്കാർ സ്ഥാപനമെന്ന ഖ്യാതിയും ഇനി പൊതുമരാമത്ത് അതോറിറ്റിക്കായിരിക്കും. വ്യത്യസ്ത സാഹചര്യങ്ങളിൽ വിവിധ പദ്ധതികൾ മികവുറ്റ രീതിയിൽ നടപ്പാക്കുന്നതിലെ അശ്ഗാലിന്റെ പ്രാപ്തിക്കുള്ള അംഗീകാരം കൂടിയാണിത്.
അന്തർദേശീയതലത്തിൽ പരിമിതമായ എണ്ണം സ്ഥാപനങ്ങൾക്ക് മാത്രം നൽകുന്ന അഭിമാനകരമായ ഈ അംഗീകാരം, സുസ്ഥിരതയിലും വിജ്ഞാനാധിഷ്ഠിത മാനേജ്മെന്റിലുമൂന്നിക്കൊണ്ട് വിവിധ പദ്ധതികളിൽ അശ്ഗാൽ നടത്തുന്ന മെച്ചപ്പെടുത്തലുകളെ സ്ഥിരീകരിക്കുകയും ചെയ്യുന്നു.
കൂടാതെ, ഖത്തറിലെ ഉപഭോക്താക്കൾക്കും പൊതുജനങ്ങൾക്കും ഏറ്റവും മികച്ചത് നൽകാനുള്ള അശ്ഗാലിന്റെ പ്രതിബദ്ധതയും അതിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലെ അർപ്പണബോധത്തെയും ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നതായി പ്രസ്താവിച്ചു.
ഇ.എഫ്.ക്യു.എമ്മിന്റെ ഫൈവ് സ്റ്റാർ ബഹുമതി നേടുന്ന ആദ്യ സർക്കാർ സ്ഥാപനമായതിൽ അഭിമാനിക്കുന്നുവെന്നും പുതിയ ഇ.എഫ്.ക്യു.എം 2020 മോഡലിനെ അടിസ്ഥാനമാക്കിയുള്ള അംഗീകാരം അശ്ഗാൽ മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും അശ്ഗാൽ പ്രസിഡന്റ് സഅദ് ബിൻ അഹ്മദ് അൽ മുഹന്നദി പറഞ്ഞു.
ആസൂത്രണത്തിലും പദ്ധതി നടപ്പാക്കുന്നതിലെയും മികവ് ഈ നേട്ടത്തിൽ വലിയ പങ്കു വഹിച്ചെന്നും ജീവനക്കാർക്കും അവരുടെ പരിശ്രമത്തിനും നിശ്ചയദാർഢ്യത്തിനും നന്ദി അറിയിക്കുകയാണെന്നും അൽ മുഹന്നദി കൂട്ടിച്ചേർത്തു.
ഓരോ വർഷത്തിലും മികച്ച പ്രകടനത്തിനുള്ള അംഗീകാരമായി നിരവധി അന്താരാഷ്ട്ര അവാർഡുകളാണ് അഷ്ഗാലിനെ തേടിയെത്തുന്നത്. 2016ൽ എക്സലൻസ് പരാമർശവും, 2021ൽ മികച്ച പ്രകടനത്തിന് ത്രീ സ്റ്റാർ അംഗീകാരവും തേടിയെത്തിയിരുന്നു. 2019ൽ ഐ.എസ്.ഒ 9001, ഐ.എസ്.ഒ 14001, 45001 അക്രഡിറ്റേഷനുകളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

