അശ്ഗാലിന് രണ്ട് അന്താരാഷ്ട്ര സുരക്ഷാ അവാർഡുകൾ
text_fieldsദോഹ: പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ, ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിെൻറ രണ്ട് അന്താരാഷ്ട്ര സുരക്ഷാ ബഹുമതികൾ കരസ്ഥമാക്കി. 2019 വർഷത്തിൽ തങ്ങളുടെ തൊഴിലാളികളെയും തൊഴിലിടങ്ങളെയും ആരോഗ്യകരമായും സുരക്ഷിതമായും നിലനിർത്തുന്നതിൽ അശ്ഗാലിെൻറ പ്രതിബദ്ധതക്ക്് റോഡ്സ് പ്രോജക്ട്സ് ഡിപ്പാർട്മെൻറിനാണ് പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്.നിർമാണ മേഖലകളിലെ ആരോഗ്യ സുരക്ഷ സംബന്ധിച്ച് അശ്ഗാലിെൻറ പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് രണ്ട് പുരസ്കാരങ്ങളിലൂടെയും പ്രതിഫലിക്കുന്നതെന്നും ഖത്തർ നിർമാണ മേഖലയിൽ ആരോഗ്യ സുരക്ഷ ഒരുക്കുന്നതിൽ അശ്ഗാൽ മുൻനിരയിലാണെന്നും റോഡ്സ് പ്രോജക്ട്സ് ഡിപ്പാർട്മെൻറ് മാനേജർ എൻജി. സഈദ് അൽ തമീമി പറഞ്ഞു. റോഡ് പ്രോജക്ട്സ് ഡിപ്പാർട്മെൻറിനെ സംബന്ധിച്ച് വളരെ നിർണായക നേട്ടമാണിതെന്നും സഈദ് അൽ തമീമി വ്യക്തമാക്കി.
ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയും വെസ്റ്റ് മൈദറിലെ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയുമാണ് അവാർഡിനർഹമായതെന്നും അൽ തമീമി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സുരക്ഷാ പുരസ്കാരങ്ങൾ നേടിയ അശ്ഗാലിനെ ബ്രിട്ടീഷ് സേഫ്റ്റി കൗൺസിൽ ചീഫ് എക്സിക്യൂട്ടിവ് മൈക് റോബിൻസൺ അഭിനന്ദിച്ചു.2017ൽ ആരംഭിച്ച ദോഹ ഇൻഡസ്ട്രിയൽ ഏരിയ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിൽ 2019ൽ 5.4 മില്യൻ അപകടരഹിത മണിക്കൂറുകളാണ് അശ്ഗാൽ പിന്നിട്ടത്. വെസ്റ്റ് മൈദർ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതിയിൽ 1.2 മില്യൻ അപകടരഹിത മണിക്കൂറുകളാണ് 2019ൽ അശ്ഗാൽ പിന്നിട്ടത്. രണ്ട് പദ്ധതികളിലുമായി യഥാക്രമം 1500, 700 തൊഴിലാളികളാണ് നിർമാണ മേഖലയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
