നിരത്തുകൾക്ക് മൊഞ്ചുകൂട്ടാൻ അശ്ഗാൽ പദ്ധതികൾ
text_fieldsഗ്രാൻഡ് ഹമദ് സ്ട്രീറ്റ് സൗന്ദര്യവത്കരണ പദ്ധതി പൂർത്തിയാകുേമ്പാഴുള്ള കാഴ്ച
ദോഹ: പൊതുമരാമത്ത് വകുപ്പിെൻറ 'സെൻട്രൽ ഡെവലപ്മെൻറ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതി' പ്രവൃത്തിയുടെ ഭാഗമായി നിരത്തുകൾക്ക് കൂടുതൽ സൗന്ദര്യം വരുന്നു. ദോഹ നഗരം വികസിപ്പിക്കുന്നതിനും സൗന്ദര്യവത്കരിക്കുന്നതിനും നിരവധി അനുബന്ധ പദ്ധതികളുമുണ്ട്. ദോഹ വികസന, സൗന്ദര്യവത്കരണ പദ്ധതിയുടെ രണ്ട്, മൂന്ന് പാക്കേജുകളിലായി 58 കിലോമീറ്റർ കാൽനടപ്പാതയും സൈക്കിൾ പാതയും 41,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ഹരിതാഭ മേഖലയുമാണ് വരുന്നത്. െപാതുമരാമത്ത് അതോറിറ്റി അശ്ഗാൽ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
കൂടാതെ, 24 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് വികസനവും 4650 മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. ഏഴ് പ്രധാന നിരത്തുകളുൾപ്പെടെ ദോഹ നഗരത്തിലെ ആറു മേഖലകളിലാണ് രണ്ട്, മൂന്ന് പാക്കേജ് വികസന പദ്ധതി നടപ്പാക്കുന്നത്.കോർണിഷ് സ്ട്രീറ്റിനും എ റിങ് റോഡിനും ഇടയിലുള്ള പ്രദേശമാണ് വികസനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏഴ് പ്രധാന സ്ട്രീറ്റുകൾ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, പ്ലാസ നിർമാണം, കാൽനട-സൈക്കിൾ പാത തുടങ്ങിയവയാണ് പദ്ധതിയിലുൾപ്പെടുന്നത്.
884 സ്ട്രീറ്റ്ലൈറ്റ് തൂണുകളുടെ നിർമാണം, 18.6 കിലോമീറ്റർ സർഫേസ് വാട്ടർ അഴുക്കുചാൽ ശൃംഖല, 16 കിലോമീറ്റർ ഫൗൾ അഴുക്കുചാൽ ശൃംഖല, 21.5 കിലോമീറ്റർ ഇലക്ട്രിസിറ്റി ശൃംഖല എന്നിവയും ഇതിലുൾപ്പെടുമെന്ന് അശ്ഗാൽ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ പ്രധാന നിരത്തുകളും കേന്ദ്രങ്ങളും കലാസൃഷ്ടികൾ സ്ഥാപിച്ച് സൗന്ദര്യവത്കരിക്കുന്ന 'ദോഹ സെൻട്രൽ ഡെവലപ്മെൻറ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതി' പ്രവൃത്തിയുടെ ഭാഗമായാണിത്. 'ദോഹയെ നിങ്ങളുടെ കൈകൾകൊണ്ട് സൗന്ദര്യവത്കരിക്കുന്നു' എന്ന പേരിലാണ് ഈ പദ്ധതി. രാജ്യത്തിെൻറ സംസ്കാരവും പൈതൃകവും ഒറ്റനോട്ടത്തിൽതന്നെ മനസ്സിലാക്കാൻ ഉതകുന്ന തരത്തിലായിരിക്കും നിരത്തുകൾ സൗന്ദര്യവത്കരിക്കുന്നത്.
ഖത്തരികളായ കലാകാരന്മാരുെടയും പ്രവാസികളായ കലാകാരന്മാരുെടയും സൃഷ്ടികൾ നിരത്തുകളിൽ സ്ഥാപിക്കും.പ്രധാനനിരത്തുകളിൽ ശിൽപങ്ങളും വരും. ഖത്തരി സംസ്കാരം, പൈതൃകം തുടങ്ങിയവയുമായി ബന്ധമുള്ളവയായിരിക്കും എല്ലാം.വിവിധ ഹോട്ടലുകളുടെ പാർക്കുകളും പദ്ധതിയുടെ കീഴിൽവരും. ഇവിടങ്ങൾ കൂടുതൽ സൗന്ദര്യവത്കരിച്ച് ശിൽപങ്ങൾ സ്ഥാപിക്കും. ഹോട്ടൽ പാർക്കുകൾ നഗരത്തിലെ പ്രത്യേക ലാൻഡ് മാർക്കുകളായി രൂപാന്തരപ്പെടുത്തും. പ്രത്യേക ആശയങ്ങളിൽ ഊന്നിയുള്ള നവീകരണ പ്രവൃത്തികളാണ് ഇവിടങ്ങളിൽ നടക്കുക.
പുതിയ പദ്ധതിയിൽ അബ്ദുല്ല ബിൻ ഥാനി സ്ട്രീറ്റ് ഗേറ്റും ഉൾപ്പെടുന്നുണ്ട്. പ്രത്യേക ആർച്ച് ഇവിടെ സ്ഥാപിച്ച് മനോഹരമാക്കും. കോർണിഷ് സ്ട്രീറ്റിലേക്കുള്ള അൽമീന സ്ട്രീറ്റ് ഇൻറർസെക്ഷൻ ഏറെ ജനത്തിരിക്കുള്ളതാണ്. ഏറെ കാൽനടക്കാരും ഇവിടങ്ങളിൽ ഉണ്ട്. ഈ ഇൻറർസെക്ഷനിൽ രണ്ടു വലിയ കലാചുവരുകൾ ഉയരും. ഇതിൽ പ്രത്യേക കലാസൃഷ്ടികൾ ഉണ്ടാകും.
അൽഖുബൈബ് മോസ്ക് പ്ലാസയിലും പുതുപദ്ധതിയുമായി ബന്ധപ്പെട്ട് സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തും. നിരവധി സഞ്ചാരികൾ എത്തുന്നയിടമാണിത്. ഇവിടെ കൊത്തുപണികളും ശിൽപങ്ങളും സ്ഥാപിക്കും. വിവിധ ആശയങ്ങളിലൂന്നിയുള്ള ശിൽപങ്ങളിലൂടെ സഞ്ചാരികൾക്ക് രാജ്യത്തെപ്പറ്റിയും മറ്റുമുള്ള വിവരങ്ങൾ അറിയാൻ സാധിക്കും.
ഖത്തർ ചരിത്രത്തിൽ തുല്യതയില്ലാത്ത സംഭവമായ അൽവജ്ബ പോരാട്ടത്തെ സ്മരിക്കുന്ന കലാസൃഷ്ടികളും നിരത്തിൽവരും. ധൈര്യശാലികളായ ഖത്തരികൾ ഓട്ടോമൻ സാമ്രാജ്യത്തിനെതിെര നടത്തിയ ചെറുത്തുനിൽപ് പോരാട്ടമാണ് അൽവജ്ബ. 1893ലാണ് ഇതു നടന്നത്. ഈ സംഭവത്തിൻെറ വീരസ്മരണകൾ തുടിക്കുന്ന തരത്തിൽ ഗ്രാൻഡ് ഹമദ് സ്്ട്രീറ്റിനെ സൗന്ദര്യവത്കരിക്കും. ഇവിടെ ഒട്ടകങ്ങളുടെ ശിൽപങ്ങൾ സ്ഥാപിക്കും. പോരാട്ടത്തിനിറങ്ങുന്ന പടയാളികളെയും വഹിച്ചുള്ള ഒട്ടകങ്ങളായിരിക്കും ഇവ.
ഖത്തർ ചരിത്രത്തിലെ ആ പോരാട്ടത്തിെൻറ ഗാഥ എല്ലാകാലത്തും ഇവിടെ എത്തുന്ന ആളുകൾക്ക് ഗ്രഹിക്കാൻ കഴിയുന്ന തരത്തിലായിരിക്കും നവീകരണ പ്രവൃത്തികൾ.സെൻട്രൽ ദോഹയിലും ഖത്തരിപ്രവാസി കലാകാരന്മാരുടെ കലാസൃഷ്ടികളും ശിൽപങ്ങളും സ്ഥാപിച്ച് മനോഹരമാക്കും. ദോഹ സെൻട്രലിൽ കൂടുതൽ കാൽനടപ്പാതകളും നടപ്പാലങ്ങളും പുതുപദ്ധതിയിൽ പണിയും.2022 ലോകകപ്പിന് മുന്നോടിയായാണ് പ്രവൃത്തികൾ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.