അഷ്റഫ് കൂട്ടായ്മ ഉന്നത വിജയികളെ അനുമോദിച്ചു
text_fieldsഅഷ്റഫ് കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ ഉന്നത വിജയികളെ അനുമോദിക്കുന്നു
ദോഹ: അഷ്റഫ് കൂട്ടായ്മ വിവിധ പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെംബർമാരുടെ മക്കൾക്ക് അവാർഡ് വിതരണവും കാഷ് അവാർഡും നൽകി. ബർവാ വില്ലേജിലുള്ള കാലിക്കറ്റ് ടെസ്റ്റ് റസ്റ്റാറന്റിൽ നടത്തിയ പരിപാടി ജനറൽ സെക്രട്ടറി അഷ്റഫ് മമ്പാടിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. പ്രസിഡന്റ് അഷ്റഫ് മൊയ്തു അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സിദ്ദീഖ് ചെറുവല്ലൂർ ഐ.സി.ബി.എഫിന്റെ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചും കേരള സർക്കാറിന്റെ പ്രവാസികൾക്കുള്ള ക്ഷേമനിധി- നോർക്ക മെംബർഷിപ് എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിവിധ പദ്ധതികളിൽ ചേരാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു. മുഖ്യരക്ഷാധികാരി അഷ്റഫ് അമ്പലത്തിൽ സംസാരിച്ചു. അഷ്റഫ് ഉസ്മാന്റെ നേതൃത്വത്തിൽ വിവിധ വിവിധ കാലാപരിപാടികളും അവതരിപ്പിച്ചു. ട്രഷറർ അഷ്റഫ് ഹരിപ്പാട്, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

