Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്വദേശിവത്​കരണത്തിൽ...

സ്വദേശിവത്​കരണത്തിൽ അശ്​ഗാൽ

text_fields
bookmark_border
സ്വദേശിവത്​കരണത്തിൽ അശ്​ഗാൽ
cancel

ദോഹ: പ്രധാന തൊഴിൽദാതാക്കളായ പൊതുമരാമത്ത്​ വിഭാഗം – അശ്​ഗാലിൽ സ്വദേശിവത്​കരണം സജീവമായി​. നാലു വർഷത്തിനിടെ സ്വദേശി ജീവനക്കാരുടെ എണ്ണം ഇരട്ടിയിൽ അധികമായാണ്​ വർധിച്ചത്​. മുൻകാലങ്ങളേക്കാൾ 135 ശതമാനത്തോളം അധികമായി.

ഖത്തർ ദേശീയ വിഷൻ 2030ന്‍റെ ഭാഗമായി അശ്​ഗാലിലെ ഖത്തരി എൻജിനീയർമാർ 163 ശതമാനം ഉയർന്നു. നിലവിൽ 425 സ്വദേശി എൻജിനീയർമാരാണ്​ ജോലി ചെയ്യുന്നതെന്ന്​ മാനവ വിഭവശേഷി വകുപ്പ് മേധാവി സൈഫ് അലി അല്‍ കഅബി അറിയിച്ചു.

പൗരന്മാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും ശരിയായ പരിശീലനത്തിലൂടെയും അവരെ മികച്ച പ്രഫഷനലുകൾ ആക്കിമാറ്റുക എന്നത് അശ്​ഗാലിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്​.

റോഡ്, പാലങ്ങൾ, ഡ്രെയ്​നേജ്​ നെറ്റ്​വർക്​, സർക്കാർ കെട്ടിടങ്ങളും സ്ഥാപനങ്ങളും എന്നിവയും നിർമാണം എന്നതിനപ്പുറം, മികച്ച സ്വദേശി പ്രഫഷനലുകളെ വാർത്തെടുക്കുകയും അതോറിറ്റിയുടെ ദൗത്യമാണെന്ന്​ സൈഫ്​ അലി അൽ കഅബി വ്യക്​തമാക്കി.

മികച്ച പരിശീലനതിലൂടെ മികവ്​ വളർത്തിയെടുത്ത്​ വിദഗ്​ധ ജോലികളിലേക്ക്​ അവരെ പ്രാപ്തരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തുനിന്നുള്ള തൊഴിലാളികളെ കൂടുതല്‍ ഉപയോഗിക്കുന്നതിന് പകരം, മികച്ച സ്വദേശി തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ അശ്​ഗാല്‍ ആഗ്രഹിക്കുന്നു.

ത്തരി ജീവനക്കാരാണ്​ അശ്​ഗാലിലെയും അതിന്‍റെ ഭാവി നേതൃത്വത്തിലെയും പ്രധാന ഘടകം. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദേശികളെ ആശ്രയിക്കുന്നത്​ കുറച്ച്​ സ്വദേശികൾക്ക്​ മുന്തിയ പരിഗണന നൽകുകയാണ്​ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

തൊഴിൽമേഖലകളിലെ സ്വദേശിവത്​കരണത്തിൽ പൊതുമരാമത്ത്​ വിഭാഗം നിർണായക പങ്കുവഹിക്കുന്നതായി ​ട്രെയ്​നിങ്​ ആൻഡ്​​ ഓർഗനൈസേഷനൽ ഡെവ. വിഭാഗം മേധാവി ശൈഖ അഹമ്മദ്​ ബസാഹൽ പറഞ്ഞു. ഈ ദൗത്യത്തിൽ ട്രെയ്​നിങ്​ ആൻഡ്​​ ഓർഗ വിഭാഗം സജീവമായ പങ്കുഹിക്കുമെന്നും അവർ വ്യക്​തമാക്കി.

ഖത്തരി ജീവനക്കാർക്ക്​ പ്രായോഗിക പരിശീലനത്തിലൂടെ മികവ്​ വർധിപ്പിക്കുകയാണ്​ ട്രെയ്​നിങ്​ വിഭാഗത്തിന്‍റെ ദൗത്യമെന്ന്​ അവർ പറഞ്ഞു.

അശ്​ഗാലിന്​ കീഴിൽ തൊഴിലാളികളുടെ വൈദഗ്​ധ്യം മെച്ചപ്പെടുത്തുന്നതിനായി നിരവധി പരിശീലന പരിപാടികളാണ്​ നടപ്പാക്കുന്നത്​. 24 മുതൽ 36 മാസങ്ങൾ വരെയുള്ള പരിശീലന പദ്ധതിയിലൂടെ ഖത്തറി ജീവനക്കാരുടെ എല്ലാ തൊഴിൽ തലങ്ങളിലെയും വികസനത്തിനായി നിരവധി പരിശീലന പരിപാടികളും പദ്ധതികളും തയാറാക്കിയിട്ടുണ്ട്​.

ഖത്തരി എൻജിനീയർ ബിരുദധാരികൾക്കായി സൂപ്പർവൈസറി, പ്രോജക്ട് മാനേജ്‌മെന്‍റ്​ പ്രോഗ്രാം, ലീഡർഷിപ്​ പദ്ധതി, കരിയർ സക്സെഷൻ പ്രോഗ്രാം തുടങ്ങി വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ലക്ഷ്യംവെച്ചുള്ള വ്യക്​തിഗത പരിപാടികളും സജീവമാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indigenization
News Summary - Asgaal in Indigenization
Next Story