Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദേ​ശീ​യ ദി​ന...

ദേ​ശീ​യ ദി​ന സ​മ്മാ​ന​മാ​യി ഗി​ന്ന​സ്​ നേ​ട്ടം

text_fields
bookmark_border
ദേ​ശീ​യ ദി​ന സ​മ്മാ​ന​മാ​യി ഗി​ന്ന​സ്​ നേ​ട്ടം
cancel
camera_alt

ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ ഗി​ന്ന​സ് റെ​ക്കോ​ഡ് കു​റി​ച്ച​പ്പോ​ൾ

ദോ​ഹ: ഖ​ത്ത​റി​ന്​ ദേ​ശീ​യ ദി​നാ​ഘോ​ഷ സ​മ്മാ​ന​മാ​യി വീ​ണ്ടു​മൊ​രു ഗി​ന്ന​സ്​ വേ​ൾ​ഡ്​ റെ​ക്കോ​ഡ്​ നേ​ട്ടം. 35,000ത്തോ​ളം പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ൾ അ​ടു​ക്കി​വെ​ച്ച്, ‘മി​ൻ ഖൈ​ർ ഖ​ത്ത​ർ’ എ​ന്നെ​ഴു​തി​യാ​ണ്​ ദേ​ശീ​യ ദി​ന​ത്തി​ൽ രാ​ജ്യം വീ​ണ്ടു​മൊ​രി​ക്ക​ൽ ഗി​ന്ന​സി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​റി​യ​ത്. ദോ​ഹ എ​ക്​​സ്​​പോ വേ​ദി​യി​ൽ ഭ​ക്ഷ്യ, പാ​ലു​ൽ​പ​ന്ന ക​മ്പ​നി​യാ​യ മ​സാ​ർ​ടി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ഗി​ന്ന​സ്​ ശ്ര​മം. ദോ​ഹ എ​ക്​​സ്​​പോ​യു​ടെ സു​സ്​​ഥി​ര ഭ​ക്ഷ്യ പ​ങ്കാ​ളി കൂ​ടി​യാ​ണ്​ മ​സാ​ർ​ടി.

ഖ​ത്ത​റി​ന്റെ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​മാ​യ മെ​റൂ​ണും വെ​ള്ള​യും ക​ള​റി​ൽ പ്ലാ​സ്​​റ്റി​ക്​ കു​പ്പി​ക​ൾ അ​ടു​ക്കി​വെ​ച്ചാ​യി​രു​ന്നു മ​നോ​ഹ​ര​മാ​യ ഡി​സൈ​നി​ൽ ‘മി​ൻ ഖൈ​ർ ഖ​ത്ത​ർ’ എ​ന്ന്​ അ​റ​ബി​യി​ൽ എ​ഴു​തി​യ​ത്. ഗി​ന്ന​സ്​ പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഈ ​റെ​ക്കോ​ഡ്​ പ​രി​ശ്ര​മം. തു​ട​ർ​ന്ന്​ അ​തേ വേ​ദി​യി​ൽ ത​ന്നെ ഗി​ന്ന​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ റെ​ക്കോ​ഡ്​ അ​ട​യാ​ള​പ്പെ​ടു​ത്തി​യ സാ​ക്ഷ്യ​പ​ത്രം ദോ​ഹ എ​ക്​​സ്​​പോ അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റി. ​

ഒ​ക്​​ടോ​ബ​ർ ര​ണ്ടി​ന്​ ആ​രം​ഭി​ച്ച എ​ക്​​സ്​​പോ​യി​ൽ പി​റ​ക്കു​ന്ന​ മൂ​ന്നാ​മ​ത്തെ ഗി​ന്ന​സ്​ റെ​ക്കോ​ഡാ​ണി​ത്. നേ​ര​ത്തെ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹ​രി​ത മേ​ൽ​ക്കൂ​ര​യൊ​രു​ക്കി​യ​തും, ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത്രീ ​ഡി പ്രി​ൻ​റ്​ ​സാ​​ങ്കേ​തി​ക വി​ദ്യ​യ​യി​ലൊ​രു​ക്കി​യ കോ​ൺ​ക്രീ​റ്റ്​ നി​ർ​മി​തി​യും നേ​ര​ത്തെ ഗി​ന്ന​സ്​ പു​സ്​​ത​ക​ത്തി​ൽ ഇ​ടം നേ​ടി​യി​രു​ന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar national dayexpo
News Summary - As a national day gift Guinness award
Next Story